Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ആന്റണിയെ കൊന്നു

 Defence Minister AK Antonyദില്ലി: പാര്‍ലമെന്ററി ആരോഗ്യമന്ത്രാലയം സ്ഥിരംസമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രിതിരോധ മന്ത്രി എ.കെ ആന്റണി പരേതന്‍.

പുതുച്ചേരിയിലെ ജവഹര്‍ലാല്‍ നെഹ്‌റു പിജി മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിനെ ദേശീയ പദവിയിലേയ്‌ക്കുയര്‍ത്തുന്ന ബില്ലു പരിശോധിച്ചുള്ള റിപ്പോര്‍ട്ടിന്റെ ഹിന്ദി പതിപ്പിലാണ്‌ ആന്റണി നിര്യാതനായെന്ന്‌ പറഞ്ഞിരിക്കുന്നത്‌.

നിര്യാണത്തോടെ ആന്റണി സമിതിയില്‍ അംഗമല്ലാതായി എന്നാണ്‌ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്‌. കേന്ദ്രമന്ത്രിപദം ലഭിച്ചതോടെ ഒക്ടോബര്‍ 24 മുതല്‍ ആന്റണി സമിതിയില്‍ അംഗമല്ലാതായി. റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ്‌ പതിപ്പില്‍ ഈ വിവരം ശരിയായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ സമിതി അധ്യക്ഷന്‍ സമാജ്‌ വാദി പാര്‍ട്ടിയിലെ അമര്‍സിംങ്‌ വെള്ളിയാഴ്‌ച പത്രസമ്മേളനം വിളിച്ചപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട്‌ ഒരു നിമിഷം മൗനമാചരിച്ചുകൊണ്ട്‌ തുടങ്ങുന്നതല്ലേ ഉചിതമെന്ന്‌ ചോദിച്ചു.

അതെന്തിനാണെന്ന്‌ അമര്‍സിംങ്‌ ചോദിച്ചപ്പോള്‍ പ്രതിരോധമന്ത്രിയെ സമിതി കൊന്നുകളഞ്ഞല്ലോ എന്നു ലേഖകരന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ റിപ്പോര്‍ട്ട്‌ തര്‍ജ്ജമ ചെയ്‌ത വ്യക്തിക്കുവന്ന പിഴവാണ്‌ കാരണമെന്നും ആദരണീയനായ ആന്റണിയ്‌ക്ക്‌ ദീര്‍ഘായുസ്സുണ്ടാകുമെന്നും പറഞ്ഞ്‌ അമര്‍സിംങ്‌ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+