കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപികയ്ക്കെതിരായ പെണ്‍വാണിഭ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: അധ്യാപികയ്ക്കെതിരെ പെണ്‍വാണിഭ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥിനിയല്ലെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌ത 'ലൈവ്‌ ഇന്ത്യ' ടിവി റിപ്പോര്‍ട്ടര്‍ പ്രകാശ്‌ സിങ്ങിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഉമ ഖുറാന എന്ന അധ്യാപിക സ്കൂള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിനു പ്രേരിപ്പിക്കുന്നതായ പെണ്‍കുട്ടിയുടെ പരാമര്‍ശം ദില്ലിയില്‍ ജനരോഷത്തിനും അക്രമത്തിനും ഇടയാക്കിയിരുന്നു. വിദ്യാര്‍ത്ഥിനി ചമഞ്ഞ രശ്മി സിങ് എന്ന പെണ്‍കുട്ടി പത്രപ്രവര്‍ത്തകയാകാന്‍ ആഗ്രഹിക്കുന്നയാളാണെന്നു പൊലീസ്‌ വെളിപ്പെടുത്തി. രശ്മി സിങിനെ സെപ്തംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

വാര്‍ത്തയെ തുടര്‍ന്ന്‌ ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട ഉമ ഖുറാന ഇപ്പോള്‍ റിമാന്‍ഡിലാണ്‌. ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിന്‍റെ പൂര്‍ണറിപ്പോര്‍ട്ട്‌ കിട്ടിയ ശേഷമേ തുടര്‍നടപടിയെടുക്കൂവെന്ന് വിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു. അതിനിടെ, സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും ദില്ലി പൊലീസിനും നോട്ടീസയച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X