Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്‍മുടി ഇടപാട്‌ നിയമവിധേയമാണെന്ന്‌ ഐഎസ്‌ആര്‍ഒ

തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടങ്ങാന്‍ പൊന്‍മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ വാങ്ങാന്‍ തീരുമാനിച്ചത്‌ നിയമവിധേയമായാണെന്ന്‌ ഐഎസ്‌ആര്‍ഒ.

വിഎസ്‌എസ്‌ സി കംപ്‌ട്രോളര്‍ കെ.എം നായരാണ്‌ ഇത്‌ സംബന്ധിച്ച്‌ തിരുവനന്തപുരം ഡിഎഫ്‌ഒ പാട്രിക്‌ ഗോമസിന്‌ മറുപടിക്കത്ത്‌ നല്‍കിയത്‌.

സ്ഥലം വാങ്ങുന്ന കാര്യം സര്‍ക്കാറിനെ അറിയിച്ചിരുന്നു. അന്ന്‌ സര്‍ക്കാര്‍ യാതൊരു തടസ്സവാദവും ഉന്നയിച്ചിരുന്നില്ല. ഇടപാട്‌ നടത്തുന്നതിന്‌ മുമ്പ്‌ ഐഎസ്‌ആര്‍ഒയുടെ നിയമവിഭാഗം പരിശോധിച്ചപ്പോഴും തെറ്റൊന്നും കണ്ടെത്തിയിരുന്നില്ല- മറുപടിയില്‍ പറയുന്നു.

തീര്‍ത്തും നിയമവിധേയമായി നടത്തിയ ഒരിടപാടിനെയാണ്‌ സര്‍ക്കാര്‍ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്‌ കത്തില്‍ ആരോപിച്ചിട്ടുണ്ട്‌.

വനം വകുപ്പ്‌ നല്‍കിയ നോട്ടീസ്‌ പിന്‍വലിക്കണമെന്നും തങ്ങള്‍ വാങ്ങിയ സ്ഥലത്ത്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്നും ഐഎസ്‌ആര്‍ഒ ആവശ്യപ്പെട്ടിട്ടുണ്ട്‌.

30 ദിവസത്തിനകം ഒഴിഞ്ഞ്‌ പോകാനാവശ്യപ്പെട്ട് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഉടമകള്‍ക്ക്‌ ഡിഎഫ്‌ഒ നല്‍കിയ നോട്ടീസിന്റെ ഒരു പകര്‍പ്പ്‌ ഐഎസ്‌ആര്‍ഒയ്‌ക്കും നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ്‌ കംപ്‌ട്രോളര്‍ ഞായറാഴ്‌ച കത്ത്‌ നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+