കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരവങ്ങളില്ലാതെ മൂന്നാറില്‍ രണ്ടാംഘട്ട നടപടി ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

Munnar demolition taskഇടുക്കി: മൂന്നാറില്‍ രണ്ടാംഘട്ട ഒഴിപ്പിക്കലിനുള്ള നടപടികള്‍ പുനരാരംഭിച്ചു. പുതിയ ദൗത്യസംഘത്തലവന്‍ വി.എം ഗോപാലമേനോന്‍ ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി ശനിയാഴ്‌ച മറയൂര്‍ മേഖലയില്‍ പര്യടനം നടത്തി.

ദൗത്യസംഘത്തിന്റെ മേല്‍നോട്ടം മുഖ്യമന്ത്രിയില്‍ നിന്നും റവന്യൂ മന്ത്രി ഏറ്റെടുത്തതോടെ സംഘത്തിന്റെ അംഗബലം മൂന്നില്‍ ഒന്നായി ചുരുങ്ങി.

അഡീഷണല്‍ ലാന്റ്‌ റവന്യൂ കമ്മിഷണര്‍ വി.എം ഗോപാലമേനോനെ ദൗത്യസംഘത്തലവനായി നിയമിച്ച ഉത്തരവില്‍ ജില്ലാ കളക്ടര്‍ രാജു നാരായണസ്വാമി, പൊലീസ്‌ സംഘത്തവലന്‍ ഐജി ഋഷിരാജ്‌ സിംഗ്‌ എന്നിവരുടെ പേരുകള്‍ ചേര്‍ത്തിട്ടില്ല.

സുരേഷ്‌ കുമാറിനെ മാറ്റി ഗോപാലമേനോനെ നിയമിച്ചതായും സഹായത്തിനായി സര്‍വ്വേ ഡയറക്ടര്‍ ഡോ.എസ്‌ രവീന്ദ്രന്റെ സേവനം തേടാമെന്നും മാത്രമാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ ഉത്തരവിലുള്ളത്‌.

മൂന്നാര്‍ മേഖലയിലെ പത്ത്‌ വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ്‌ ദൗത്യസംഘത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. റവന്യൂരേഖകളുടെ പരിശോധന ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. സര്‍വ്വേ, റവന്യൂ വകുപ്പുകളിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്‌ച മൂന്നാറിലെത്തും.

കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്‌ ഭൂമി ലാന്റ്‌ ബാങ്കില്‍ നിക്ഷിപ്‌തമാക്കുന്ന നടപടികള്‍ തുടങ്ങുമെന്നും മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മൂന്നാര്‍ ആക്ഷന്‍ പ്ലാനിന്‌ രൂപം നല്‍കുമെന്ന്‌ വി.എം ഗോപാലമേനോന്‍ അറിയിച്ചു.

റവന്യൂ കയ്യേറ്റങ്ങളാണ്‌ ആദ്യം അന്വേഷിക്കുന്നതെന്നും വിവാദസ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ അവസാനഘട്ടത്തിലെ ഏറ്റെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X