Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക വിദ്യാഭ്യാസം വേണമെന്ന്‌ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം പേരും സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന്‌ കരുതുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്‌.

കൗമാരക്കാര്‍ക്കായുള്ള ലൈംഗിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്‌ സംബന്ധിച്ചുള്ള വിവാദങ്ങള്‍ കത്തിക്കയറുന്നതിനിടെ നടത്തിയ ഒരു സര്‍വ്വേയിലാണ്‌ സ്‌കൂളുകളില്‍ ഈ പാഠ്യപദ്ധതി നടപ്പാക്കണമെന്ന്‌ കുട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

എതിര്‍ലിംഗത്തിലുള്ളവരുമായി വിമുഖതയില്ലാതെ ഇടപെടുന്നതിന്‌ ഇത്‌ തങ്ങളെ സഹായിക്കുമെന്നാണ്‌ വിദ്യാര്‍ത്ഥികള്‍ കരുതുന്നത്‌.

പത്താം തരം, പ്ലസ്‌ ടു എന്നീ ക്ലാസുകളില്‍ നിന്നുള്ള 452 വിദ്യാര്‍ത്ഥികളാണ്‌ സര്‍വ്വേയില്‍ പങ്കെടുത്തത്‌. കൗണ്‍സിലിംഗ്‌ സെന്ററും മാനസികാരോഗ്യ പഠനകേന്ദ്രവുമായ ത്രാനിയാണ്‌ കുട്ടികള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയത്‌.

കുട്ടികളില്‍ ഏറെപ്പേരും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തന്‌ ഇരയാക്കപ്പെടുന്നുണ്ട്‌. അതുകൊണ്ടുതന്നെ ലൈംഗികതയെക്കുറിച്ച്‌ കൂടുതല്‍ അറിവ്‌ ലഭിക്കുമ്പോള്‍ ഇത്തരം ചൂഷണങ്ങള്‍ മനസ്സിലാക്കാനും അതിനെചെറുക്കാനും ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ കുട്ടികള്‍ക്ക്‌ സാധിയ്‌ക്കുന്നു- ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ മാനേജ്‌മെന്റിന്റെ ഡീന്‍ വി. മുകുന്ദ ദാസ്‌ പറയുന്നു.

ത്രാനി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ 31ശതമാനം പേരും ലൈംഗിക ചൂഷണത്തിന്‌ ഇരയായവരാണ്‌. മാത്രമല്ല ഇവരില്‍ പലര്‍ക്കും എയ്‌ഡ്‌സിനെക്കുറിച്ചോ ഈ രോഗം എങ്ങനെ പകരുമെന്നതിനെക്കുറിച്ചോ ഒന്നും വേണ്ടത്ര ബോധമില്ല. ഇത്തരം കാര്യങ്ങളില്‍ കുട്ടികള്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കാന്‍ ഈ പാഠ്യപദ്ധതിയ്‌ക്കു കഴിയും- അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+