പൊന്മുടി : വിശദമായ അന്വേഷണം വേണമെന്ന് സിപിഐ
തിരുവനന്തപുരം: വിവാദമായ പൊന്മുടി ഭൂമിയിടപാടിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
യുഡിഎഫിന്റെ കാലത്തുണ്ടായ നടപടികളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മന്ത്രി ബിനോയ് വിശ്വത്തെ ഒറ്റക്കെട്ടായി സംരക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി. സിപിഐയുടെ നാലു മന്ത്രിമാരെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലേയ്ക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു.
വനംമന്ത്രിയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പോഴന്‍ എന്ന പരാമര്‍ശത്തിലുളള പ്രതിഷേധം അദ്ദേഹത്തെ നേരില്‍ കണ്ട് അറിയിക്കാനും യോഗം തീരുമാനിച്ചു. പാര്‍ട്ടി എക്സിക്യൂട്ടീവിന്റെയും സംസ്ഥാന കൗണ്‍സിലിന്റെയും അനുമതി കിട്ടിയ ശേഷം മതി ഈ നീക്കമെന്നും സെക്രട്ടേറിയറ്റില്‍ ധാരണയായി.
ഭൂമിയിടപാടില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications