മെര്‍ക്കിസ്റ്റണ്‍: നോട്ടീസ് നല്‍കിയത് നിയമവകുപ്പ് അറിഞ്ഞില്ലെന്ന് മന്ത്രി
തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് മുപ്പതുദിവസത്തിനുള്ളില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നല്‍കിയത് നിയമവകുപ്പ് അറായതെ.
നിയമമന്ത്രി എം. വിജയകുമാറാണ ്‌നോട്ടീസ് നല്‍കുന്നതിനുമുമ്പ് വനംവകുപ്പ് നിയമവകുപ്പുമായി കൂടിയാലോചിച്ചില്ലെന്നറിയിച്ചത്.
പൊന്‍മുടിയിലില്‍ സ്‌പേസ് ടെക്‌നോളജ് ഇന്‍സ്‌റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ വേണ്ട സ്ഥലം ഐഎസ്‌ആര്‍ഒയ്‌ക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലുണ്ടായ ധാരണ.
മന്ത്രിമാരും ഐഎസ്‌ആര്‍ഒയിലെ ഉന്നതരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് വിരുദ്ധമായി വനം വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കില്‍ ഏത് പ്രസക്തമല്ല. നോട്ടീസ് അടിയന്തരമായി പുനപ്പരിശോധിയ്‌ക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം നോട്ടീസുകള്‍ നല്‍കുന്നതിന് മുമ്പ് ആവശ്യമുള്ള കാര്യങ്ങള്‍ നിയമവകുപ്പുമായി കൂടിയാലോചിയ്ക്കേണ്ടതുണ്ടെന്ന് വിജയകുമാര്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications