പൊന്‍മുടി ഇടപാട് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിയ്‌ക്കുന്നു
തിരുവനന്തപുരം: പൊന്‍മുടി ഭൂമിയിടപാടില്‍ ഐഎസ്‌ആര്‍ഒയുടെ പങ്കിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണമാരംഭിച്ചു.
ഭൂമി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാറിന് കത്ത് കൊടുക്കുന്നതിന് രണ്ടുദിവസം മുമ്പുതന്നെ പത്രങ്ങളില്‍ ഐഎസ്‌ആര്‍ഒ ഭൂമിയ്‌ക്കുവേണ്ടി പരസ്യം നല്‍കിയതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
വിവാദം സിബിഐ അന്വേഷണത്തിന് വിടേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെയും ഐഎസ്‌ആര്‍ഒ അധികൃതരുടെയും നലപാട്. എങ്കിലും കാര്യങ്ങള്‍ മറിച്ചാണ് നീങ്ങുന്നതെന്നാണ് സൂചന.
സിബിഐ അന്വേഷണം ഉണ്ടാവുകയാണെങ്കില്‍ ഐഎസ്‌ആര്‍ഒ വാങ്ങിയ ഭൂമി 2005ല്‍ സേവി മനോ മാത്യുവിന്റെ കൈവശം എത്തിയതുമുതലുള്ള സംഭവങ്ങള്‍ അന്വേഷണ വിധേയമാകും.
2005ല്‍ സേവി മനോമാത്യുവിന് ഭൂമി പോക്കുവരവ് ചെയ്‌തു കിട്ടാനിടയായ സംഭവങ്ങള്‍കൂടി അന്വേഷണത്തില്‍ ഉല്‍പ്പെടുത്തണമെന്ന് സിപിഐ ആവശ്യപ്പെടുമെന്നാണ് സൂചന. ഇതില്‍ വിശദമായ അന്വേഷണം നടത്താന്‍ സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍ ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു.
2005 മുതലുള്ള ഇടപാടുകളില്‍ അന്വേഷണമുണ്ടായാല്‍ യുഡിഎഫിനെ കുരുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചേയ്‌ക്കും.












Click it and Unblock the Notifications