Get Updates
Get notified of breaking news, exclusive insights, and must-see stories!

"വേണ്ടത് പുതിയ റെയില്‍പാതകള്‍"

ദില്ലി : കേരളത്തില്‍ പുതിയ റെയില്‍പാതകള്‍ വേണമെന്ന ആവശ്യം ശക്തിയോടെ മുന്നോട്ടു വയ്ക്കാന്‍ കേരളത്തില്‍ നിന്നുളള എംപിമാരുടെ യോഗം തീരുമാനിച്ചു.

കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് എംപിമാര്‍ യോഗം ചേര്‍ന്നത്. പുതിയ തീവണ്ടികള്‍ ആവശ്യപ്പെടാനും ഷൊര്‍ണൂര്‍ മംഗലാപുരം പാതകള്‍ ഇരട്ടിപ്പിക്കല്‍ വേഗത്തിലാക്കാനും ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. ഇതിനായി റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവിനെ എംപിമാരുടെ സംഘം കാണും.

പ്രത്യേക റെയില്‍വേ സോണുള്‍പ്പടെയുളള കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ പ്രധാനമന്ത്രി സമ്മതിച്ചിരുന്നു.

പശ്ചിമതീര റെയില്‍വേ സോണിന്റെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം സാധ്യമല്ലെങ്കിലും മന്ത്രിസഭായോഗത്തിലും ആസൂത്രണ ബോര്‍ഡിലും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

പാലക്കാട്ടെ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി സ്ഥാപിക്കുക എന്ന കേരളത്തിന്റെ വളരെക്കാലമായുളള ആവശ്യം റെയില്‍പാക്കേജില്‍ ഉള്‍പ്പെടുത്തിയേക്കും. കേരളത്തിന്റെ റെയില്‍വേ വികസനത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന അനുഭാവപൂര്‍ണമായ നിലപാടാണ് ലാലു പ്രസാദ് യാദവും ചര്‍ച്ചയില്‍ സ്വീകരിച്ചത്.

കേരളത്തില്‍ നിന്നുളള കേന്ദ്രമന്ത്രിമാര്‍ കൂടി മനസുവെച്ചാല്‍ റെയില്‍വേ വികസനം സാധ്യമാകുമെന്ന നിലയാണ് ഇപ്പോഴുളളത്. പ്രതിരോധമന്ത്രിയും പ്രവാസിമന്ത്രിയും തങ്ങളുടെ സ്വാധീനം വേണ്ടും വണ്ണം ഉപയോഗിച്ചാല്‍ ക‍ഞ്ചിക്കോട് കോച്ച് ഫാക്ടറിയും പശ്ചിമതീര റെയില്‍വേ സോണും യാഥാര്‍ത്ഥ്യമാകും.

സങ്കുചിതമായ രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം ഇരുമുന്നണികള്‍ക്കും നാടിന്റെ വികസനത്തില്‍ താല്‍പര്യമുണ്ടോ എന്ന് വരും നാളുകളില്‍ അറിയാം.

ബന്ധപ്പെട്ട വാര്‍ത്തകള്‍










Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+