കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്മായിലിനുളളത് നാട്ടിലെത്തിയിട്ട് : വിഎസ്

  • By Super
Google Oneindia Malayalam News

ദില്ലി : സിപിഐ നേതാവ് കെ ഇ ഇസ്മായിലിന്റെ പരാമര്‍ശങ്ങള്‍ക്ക് നാട്ടിലെത്തിയിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.

ഇസ്മായില്‍ പറഞ്ഞതെന്താണെന്ന് താന്‍ കേട്ടിട്ടില്ലെന്ന് വി എസ് പറഞ്ഞു. പറഞ്ഞതെന്താണെന്ന് പഠിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊന്മുടി ഭൂമി വിവാദത്തില്‍ ചൊവ്വാഴ്ച വിശദമായ പ്രസ്താവന നടത്തുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

വനംമന്ത്രിയെ മുഖ്യമന്ത്രി പോഴനെന്ന് സംബോധന ചെയ്തത് അല്‍പത്തവും തരംതാണതുമാണെന്നായിരുന്നു സി പി ഐ നേതാവ് കെ ഇ ഇസ്മയില്‍ ടെലിവിഷന്‍ ചാനലില്‍ പറഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ യജമാന ഭൃത്യബന്ധമൊന്നുമല്ലെന്നും ഇസ്മായില്‍ പറഞ്ഞു. സിപിഐ നേതൃത്വത്തിന്റെ കൂട്ടായ തീരുമാനപ്രകാരമായിരുന്നു ഇസ്മായില്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വന്നത്.

മൂന്നാര്‍ പ്രശ്നത്തിലും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസ്താവനകളുണ്ടായത് ഇസ്മായിലില്‍ നിന്നായിരുന്നു. വിവാദം സംബന്ധിച്ച് സിപിഐ സംഘടിപ്പിച്ച വിശദീകരണജാഥകളിലും മുഖ്യമന്ത്രിയെ പരിഹസിക്കാനും രൂക്ഷമായി വിമര്‍ശിക്കാനും ഇസ്മായില്‍ ശ്രമിച്ചിരുന്നു.

പൊന്മുടി മൂന്നാര്‍ വിവാദങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഐയെ ഒരു പരിധിയ്ക്കപ്പുറം വിമര്‍ശിക്കാന്‍ വിഎസ് തയ്യാറായില്ലെന്നുമാത്രമല്ല പലപ്പോഴും സിപിഐയ്ക്ക് വഴങ്ങിക്കൊടുക്കുന്നുവെന്ന ആക്ഷേപവും അദ്ദേഹത്തിനു നേരെ ഉയര്‍ന്നിരുന്നു. എല്ലാത്തിനും കണക്കു തീര്‍ക്കാനാണ് വിഎസ് ഒരുങ്ങുന്നതെന്ന് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

വരുംദിവസങ്ങളില്‍ സിപിഐ വിഎസ് ഏറ്റുമുട്ടല്‍ രൂക്ഷമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ഈ വിവാദത്തില്‍ മെര്‍ക്കിസ്റ്റണ്‍ ഇടപാടിലെ സര്‍ക്കാരിന്റെ പാളിച്ച സമര്‍ത്ഥമായി മറച്ചുവെയ്ക്കാമെന്നും ഇടതുബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X