ദളിത് വിധവയെ നഗ്നയാക്കി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
അമൃത് സര്‍: പഞ്ചാബില്‍ ദളിത് വിഭാഗക്കാരിയായ വിധവയെ ആളുകള്‍ സംഘം ചേര്‍ന്ന് നഗ്നയാക്കി മര്‍ദ്ദിച്ചു.
ഇവരുടെ മരുമകന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന്റെ പ്രതികാരം തീര്‍ക്കാനാണത്രേ പെണ്‍കുട്ടിയുടെ കുടുംബത്തിലെ ആറുപേര്‍ ചേര്‍ന്ന് സവിന്ദര്‍ കൗറിനെ(55) നഗ്നയാക്കി മര്‍ദ്ദിയ്‌ക്കുകയും മുഖത്ത് കറുത്ത ചായം തേയ്‌ക്കുകയും ചെയ്‌തത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രാംതിവാലി ഹിന്ദ്വാന ഗ്രാമത്തിലുള്ള സ്‌ത്രീയുടെ വീട്ടിലേയ്‌ക്ക് ഒടിക്കയറി അവരെ വലിച്ച് പുറത്തിറക്കുകയായിരുന്നുവത്രേ. പിന്നീട് വന്‍ജനക്കൂട്ടം നോക്കിനില്‍ക്കേയാണ് പീഡനമുറകള്‍ അരങ്ങേറിയത്.
മര്‍ദ്ദനം കഴിഞ്ഞ് സ്ഥലം വിടുന്നതിന് മുമ്പ് ഇവരെ ഒരു മരത്തില്‍ ചേര്‍ത്ത് കെട്ടിയിടുകയും ചെയ്‌തു. സ്‌ത്രീയെ രക്ഷിയ്‌ക്കാനെത്തിയവരെയും സംഘം മര്‍ദ്ദിക്കാന്‍ തുനിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സിംഗാര സിംഗ്, മകന്‍ ഗുര്‍മിത് സിംഗ്, മരുമകള്‍ അമര്‍ജിത് കൗര്‍ എന്നിവരെയും മറ്റുരണ്ടുപേരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി പൊലീസ് അറിസ്റ്റുചെയ്‌തിട്ടുണ്ട്. സവീന്ദര്‍ കൗര്‍ ഇപ്പോള്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications