ഗീതാഞ്‌ജലിയ്‌ക്ക് ജര്‍മ്മനിയില്‍ നിന്നൊരു മെയില്‍
ദില്ലി: മയക്കുമരുന്നിന് അടിമപ്പെട്ട് തെരുവില്‍ ഭിക്ഷാടനം നടത്തുന്നതായി കണ്ടെത്തിയ മുന്‍ ഫാഷന്‍ മോഡല്‍ ഗീതാഞ്‌ജലിയെത്തേടി ജര്‍മനിയില്‍ നിന്നും ഒരു ഇ-മെയില്‍.
ഗീതാഞ്‌ജലിയെടെ ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്ന റോബര്‍ട്ട് സ്റ്റംഫെലിന്റെതാണ് മെയില്‍. താന്‍ ഗീതാഞ്‌ജലിയുടെ ഭര്‍ത്താവാണെന്നും തങ്ങള്‍ക്ക് ആര്‍തര്‍ എന്നുപേരുള്ള ഒരു മകനുണ്ടെന്നുമാണ് മെയിലിന്റെ ഉള്ളടക്കം.
ഇന്ത്യക്കാരനായ ശീതളിന്റെ ബ്ലോഗില്‍ ലഭിച്ച ഈ മെയിലില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും മകന്‍ ആര്‍തറിന്റെ ജനന സര്‍ട്ടിഫിക്കറ്റും, ഗീതാഞ്‌ജലിയുമൊത്തുള്ള ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.
ഗീതാഞ്‌ജലിയുടെ കഥയ്‌ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയേയ്‌ക്കാവുന്നതാണെങ്കിലും ബ്ലോഗുവഴി വന്ന ഈ മെയിലിന്റെ സത്യവസ്ഥ ഉറപ്പായിട്ടില്ല.
ബ്ലോഗിന്റെ ഉടമസ്ഥനായ ശീതളിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. റോബര്‍ട്ടിനെക്കുറിച്ചും കൂടുതലായൊന്നും അറിഞ്ഞിട്ടില്ല. സെപ്‌റ്റംബര്‍ രണ്ടിനാണ് ഗീതാഞ്‌ജലിയെ ദില്ലിയെ തെരുവില്‍ നിന്നും വിംഹാന്‍സ് ആശുപത്രിയില്‍ എത്തിയ്‌ക്കുന്നത്.
നാലാം തിയ്യതി ഇക്കാര്യം ശീതള്‍ ബ്ലോഗില്‍ എഴുതിയത് താന്‍ കണ്ടുവെന്നാണ് റോബര്‍ട്ട് പറയുന്നത്. ആര്‍തറിന് അവന്റെ അമ്മയെ വേണം. അവര്‍ക്ക് എന്തുസംഭവിച്ചുവെന്നകാര്യം ഒരു വിഷയമേയല്ല. എല്ലാവര്‍ക്കും ചീത്തക്കാലം ഉണ്ടാകാറുണ്ട്. അവള്‍ തിരിച്ചുവരും. ഞങ്ങള്‍ ഒരുപാട് കലഹിച്ചിരുന്നു. ഗീതാഞ്‌ജലിയ്‌ക്കു ഈ ബന്ധത്തില്‍ നിന്നും സ്വതന്ത്രയാകണമായിരുന്നു- റോബര്‍ട്ട് പറയുന്നു.
ഇതിനിടെ ഗീതാഞ്‌ജലി സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും അവരുടെ കഴിഞ്ഞകാലത്തെക്കുറിച്ച് ഇതേവരെ ഒന്നും ചോദിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications