വിഎസിനെ കളി പഠിപ്പിക്കും : ഇസ്മായില്‍
തിരുവനന്തപുരം : അച്യുതാനന്ദന്റെ കളി അധികമാകുന്നുവെന്നും ഏറെ കളിച്ചാല്‍ അദ്ദേഹത്തെ സിപിഐ കളി പഠിപ്പിക്കുമെന്നും പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മായില്‍.
പരിധി വിടുകയാണ് വിഎസിന്റെ നടപടികള്‍. അത് സിപിഐയ്ക്ക് നല്ല ബോധ്യമുണ്ട്. ഏറെക്കളിച്ചാല്‍ തിരിച്ചടിക്കാന്‍ സിപിഐ മടിക്കില്ല. ഇസ്മായില്‍ പറയുന്നു.
ഒരുവിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് സിപിഐയെ തകര്‍ക്കാനാണ് അച്യുതാനന്ദന്‍ ശ്രമിക്കുന്നതെന്ന് ഇസ്മായില്‍ ആരോപിച്ചു. എന്തുമാകാമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പോക്ക്. പരിധി വിട്ടാല്‍ എന്തുചെയ്യാനും സിപിഐ മടിക്കില്ലെന്നും ഇസ്മായില്‍ ഭീഷണിപ്പെടുത്തുന്നു.


Click it and Unblock the Notifications