ശ്രീമതിയ്ക്കെതിരെ അന്വേഷണം വേണമെന്ന് കോടതി
കോട്ടയം : കിളിരൂര്‍ സ്ത്രീപീഢനക്കേസിലെ ഇരയായ ശാരി മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശം.
പി കെ ശ്രീമതിയ്ക്ക് കേസുമായി ബന്ധമുണ്ടെന്നും ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.
കിളിരൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച രണ്ടാം കുറ്റപത്രത്തിന്റെ പകര്‍പ്പ് ശാരിയുടെ പിതാവിന് നല്‍കണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തന്റെ വാദം കേള്‍ക്കാതെ സിബിഐ നല്‍കിയ കുറ്റപത്രം ഫയലില്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ശാരിയുടെ പിതാവ് സുരേന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ് നല്‍കിയത്.
കൂടുതല്‍ പ്രതികള്‍ ഈ കേസിലുണ്ടെന്ന ആരോപണത്തെക്കുറിച്ച് കോടതി അന്വേഷിക്കുമെന്നും മജിസ്ട്രേറ്റ് ഉറപ്പു നല്‍കി. സത്യം കണ്ടെത്താനുളള നടപടികള്‍ കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മജിസ്ട്രേറ്റ് ടി കെ മധു വ്യക്തമാക്കി.
കൂടുതല്‍ പ്രതികളുണ്ടെന്ന ശാരിയുടെ പിതാവിന്റെ ആരോപണത്തിന് മതിയായ തെളിവുകള്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ 2006 ജൂണ്‍ 8നാണ് സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി അതൃപ്തി പ്രകടിപ്പിക്കുകയും കൂടുതല്‍ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത് കുറ്റപത്രം കോടതി 2006 ജൂലായ് 20ന് സിബിഐയ്ക്ക് മടക്കി നല്‍കി.
കൂടുതല്‍ അന്വേഷണം നടത്തിയെന്ന് അവകാശപ്പെട്ടാണ് സിബിഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് പരിഗണിക്കുമ്പോള്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ശാരിയുടെ പിതാവ് കോടതിയെ സമീപിച്ചത്.
കൂടുതല്‍ വാദത്തിനായി സെപ്തംബര്‍ 14ലേയ്ക്ക് കേസ് മാറ്റി വച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications