കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ ഇനിമുതല്‍ ഇടിച്ചുനിരത്തലില്ല

  • By Staff
Google Oneindia Malayalam News

ഇടുക്കി: മൂന്നാര്‍ മേഖലയിലെ രണ്ടാംഘട്ട ഒഴിപ്പിക്കല്‍ നടപടികള്‍ക്ക്‌ പുതിയ കര്‍മ്മപദ്ധതി തയ്യാറായതായി ദൗത്യസംഘത്തിന്റെ പുതിയ തലവന്‍ വി.എം ഗോപാലമേനോന്‍ അറിയിച്ചു.

ഒന്നാം ഘട്ടത്തിലുണ്ടായതുപോലെ കയ്യേറ്റമേഖലകളിലെ കെട്ടിടങ്ങള്‍ ഇനിമുതല്‍ ഇടിച്ചുനിരത്തില്ലെന്നും പകരം സര്‍ക്കാറിലേയ്‌ക്ക്‌ മുതല്‍ക്കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച മൂന്നാര്‍ റസ്റ്റ്‌ ഹൗസില്‍ ചേര്‍ന്ന വനം, റവന്യൂ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഒഴിപ്പിക്കല്‍ സംബന്ധിച്ച തീരുമാനമുണ്ടായത്‌.

ദേവികുളം, ഇടുക്കി സബ്‌കളക്ടര്‍മാരുടെ നേതൃത്വത്തില്‍ 12 പേരുള്‍പ്പെടുന്ന രണ്ട്‌ സംഘങ്ങളായാണ്‌ ചൊവ്വാഴ്‌ച ഒഴിപ്പിക്കല്‍ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുക. രണ്ടാംഘട്ട നടപടികള്‍ ഒക്ടോബര്‍ 30ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്‌ ഇതിനകം 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതില്‍ 12 കേസുകള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. വ്യാജപട്ടയം സംബന്ധിച്ച്‌ ഇതുവരെ രജിസ്റ്റര്‍ ചെയ്‌ത 11 കേസുകള്‍ ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചുവരുകയാണ്‌.

വനം കയ്യേറ്റമുണ്ടെങ്കില്‍ അതൊഴിപ്പിച്ച്‌ ഭൂരഹിതര്‍ക്ക്‌ നല്‍കുന്നതിനാണ്‌ മുഖ്യ പരിഗണന നല്‍കുന്നതെന്ന്‌ ഗോപാലമേനോന്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്










വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X