കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാല്‍സംഗ പ്രതിയെകണ്ടെത്താന്‍ നഗ്നരാക്കി പരിശോധന

  • By Staff
Google Oneindia Malayalam News

Ajmer Panchayat carried out a unique test ബൊരജ്‌( രാജസ്ഥാന്‍): ബലാല്‍സംഗക്കേസ്‌ തെളിയിക്കുന്നതിനായി രാജസ്ഥാനിലെ ഒരു പഞ്ചായത്ത്‌ തീര്‍ത്തും വ്യസ്ഥമായ ഒരു പരിശോധന നടത്തി.

അജ്‌മീര്‍ ജില്ലയിലെ ഭോരജ്‌ പഞ്ചായത്ത്‌ അധികൃതരാണ്‌ ബലാല്‍സംഗക്കേസ്‌ തെളിയിക്കാനായി നാട്ടിലെ പുരുഷന്മാരെയെല്ലാം നഗ്നരാക്കി പരിശോധനയ്‌ക്ക്‌ വിധേയരാക്കിയത്‌.

മുപ്പത്തിയഞ്ചുകാരിയായ ഒരു സ്‌ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും കൊലയ്‌ക്കുമുമ്പ്‌ അവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്‌ പൊലീസ്‌ സംശയം ഉന്നയിയ്‌ക്കുകയും ചെയ്‌തതോടെയാണ്‌ കുറ്റവാളിയെ കണ്ടെത്താന്‍ പരിശോധന നടത്താനായി പഞ്ചായത്ത്‌ അധികൃതര്‍ തീരുമാനിച്ചത്‌.

ബല്‍സംഗ ശ്രമത്തിനിടെ ദേഹത്തുണ്ടായേയ്‌ക്കാവുന്ന മുറിവുകളും പാടുകളും അന്വേഷിച്ചായിരുന്നു പരിശോധന. എന്നാല്‍ 1500 പേരെ ഇത്തരത്തില്‍ പരിശോധിച്ചെങ്കിലും കുറ്റവാളിയെന്ന്‌ കരുതാവന്ന രീതിയില്‍ ഒരു തെളിവും അധികൃതര്‍ക്ക്‌ കിട്ടിയില്ലത്രേ. തിങ്കളാഴ്‌ച രാവിലെ തുടങ്ങിയ പഞ്ചായത്ത്‌ അധികൃതരുടെ പരിശോധന വൈകുന്നേരത്തോടെയാണത്രേ അവസാനിച്ചത്‌.

പക്ഷേ പഞ്ചായത്തിന്റെ പരിശോധന കണക്കിലെടുക്കുന്നില്ലെന്നും തങ്ങള്‍ കാര്യം വേണ്ടരീതിയില്‍ അന്വേഷിക്കുന്നുണ്ടെന്നമാണ്‌ അജ്‌മീര്‍ അഡീഷണല്‍ എസ്‌പി ലളിത്‌ മഹേശ്വരി പറയുന്നത്‌.

ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ്‌ കൊല്ലപ്പെട്ട നിലയില്‍ ഗീത റാവത്ത്‌ എന്ന സ്‌ത്രീയുടെ മൃതദേഹം അടുത്തുള്ള കുന്നിന്‍ ചരിവില്‍ കണ്ടെത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X