വിദ്യാര്‍ത്ഥികള്‍ക്ക് സഹായമായി ശ്‌മശാനവും ആത്മാക്കളും
പറ്റ്‌ന: ഉയര്‍ന്ന മാര്‍ക്കു ലഭിക്കാനായി ശവപ്പറമ്പില്‍ ചെന്നിരുന്ന് പഠിയ്‌ക്കുന്നതിനെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ...
കനംതൂങ്ങിയ നിശ്ശബ്ദതയ്‌ക്കിടയില്‍ ആത്മാക്കളുടെ കാലൊച്ചകേള്‍ക്കുമ്പോള്‍ എങ്ങനെ പഠനത്തില്‍ ശ്രദ്ധിയ്‌ക്കുമെന്നല്ലേ ചിന്തിയ്‌ക്കുന്നത്.
എന്നാല്‍ ഗയയ്‌ക്കടുത്തുള്ള ശേര്‍ഗടിയിലെ കുട്ടികള്‍ ഇക്കാര്യമൊന്നും ആലോചിക്കുന്നില്ല. ശ്‌മശാനത്തിലിരുന്നു പഠിയ്‌ക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ ആത്മാക്കള്‍ തങ്ങളെ സഹായിക്കുമെന്നുതന്നെയാണ് ഇവരുടെ വിശ്വാസം.
മാത്രമല്ല ഇവിടത്തെ നിശബ്ദത കൂടുതല്‍ ഏകാഗ്രത ലഭിക്കാന്‍ സഹായിക്കുന്നുവെന്നും കുട്ടികള്‍ പറയുന്നു. ഇവിടെയുള്ള ചിലയാളുകളുടെ ശവക്കല്ലറകള്‍ക്ക് സമീപമിരുന്നു പഠിച്ചാല്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്നും ഇവരില്‍ ചിലര്‍ വിശ്വസിക്കുന്നു.
കമര്‍ അലി സുല്‍ത്താന്റെ ശവക്കല്ലറയ്‌ക്ക് സമീപമിരുന്ന് പഠിച്ചപ്പോഴൊക്കെ തനിയ്‌ക്ക് നല്ല മാര്‍ക്ക് കിട്ടിയിരുന്നുവെന്നാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നൂര്‍ ഖാന്‍ പറയുന്നത്.
സ്‌കൂളിന് അവധിയാകുമ്പോഴെല്ലാം ഞങ്ങല്‍ പതിവായി ഇവിടെ വന്നിരുന്നു പഠിയ്‌ക്കും. ഞങ്ങളുടെ മുന്‍ഗാമികളും പഠിയ്‌ക്കാനായി ഇവിടെ വന്നിരുന്നു. അവരുടെ പാത പിന്തുടര്‍ന്ന് ആത്മാക്കളില്‍ വിശ്വസിച്ച് ഞങ്ങളും വരുന്നു. മറ്റെവിടെ കിട്ടുന്നതിലും ഏകാഗ്രതയും ശാന്തതയും ഇവിടെ കിട്ടുന്നുണ്ട്- കുട്ടികള്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications