കളിരൂര്‍ വിഐപി പ്രശ്‌നം: നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ വിഐപി സംഭവത്തെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞു.
കേസ് നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്‌പീക്കര്‍ നിരാകരിച്ചതിനെത്തുടര്‍ന്നാണ് ബഹളമുണ്ടായത്.
ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ സ്‌തംഭിച്ചു. മുന്‍നിരയിലെത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് സഭ ഇന്നത്തേയ്‌ക്ക് പിരിയുകയാണെന്ന് സ്‌പീക്കര്‍ അറിയിച്ചു.
ഈവിഷയം സഭയില്‍ ചര്‍ച്ചചെയ്യാന്‍ അനുവദിക്കരുതെന്ന നിയമമന്ത്രി എം. വിജയകുമാര്‍ സ്‌പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കിളിരൂര്‍ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ അത് ചര്‍ച്ചചെയ്യേണ്ടതില്ലെന്നും കേസ് അതിന്റെ വഴിയ്‌ക്കുപോകുമെന്നും മുഖ്യമന്ത്രിയും സഭയില്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications