Get Updates
Get notified of breaking news, exclusive insights, and must-see stories!

മോന്‍സ് ജോസഫ് മന്ത്രിയായേക്കും

തൊടുപുഴ : ടിയു കുരുവിളയുടെ പിന്‍ഗാമിയായി കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെ ശനിയാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം തിരഞ്ഞെടുക്കാന്‍ സാധ്യത.

തിരുവനന്തപുരം വെസ്റ്റ് എംഎല്‍എ സുരേന്ദ്രന്‍ പിളളയും ശക്തമായി മത്സര രംഗത്തുണ്ടെങ്കിലും മോന്‍സ് ജോസഫിനാണ് നറുക്കുവീഴുകയെന്ന് പാര്‍ട്ടിയോടടുത്ത കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു. ക്രിസ്തീയ വിഭാഗത്തില്‍ നിന്നൊരാള്‍ മന്ത്രിയായാല്‍ മതിയെന്നാണ് പാര്‍ട്ടി നേതാക്കളുടെ മനസിലിരുപ്പ്.

മന്ത്രിയെ ശനിയാഴ്ച തന്നെ തിരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് വ്യക്തമാക്കി. എംഎല്‍എമാരുളളപ്പോള്‍ മന്ത്രിസ്ഥാനത്തേയ്ക്ക് എംപിമാരെ പരിഗണിക്കേണ്ട കാര്യമില്ലെന്നും ജോസഫ് പറഞ്ഞു. ഇതോടെ ഫ്രാന്‍സിസ് ജോര്‍ജ് എംപിയെ മന്ത്രിസ്ഥാനത്തേയ്ക്ക് പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

പി ജെ ജോസഫ് തന്നെ മന്ത്രിയാകണമെന്നാണ് പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നത്. പാര്‍ട്ടിയെ ഗ്രൂപ്പു ശല്യം ഇല്ലാതാക്കാനും ഇതാണ് വഴിയെന്ന് നേതാക്കള്‍ക്കൊക്കെ അറിയാം. എന്നാല്‍ ആരോപണത്തിന്റെ നിഴലില്‍ തുടരുന്ന ജോസഫിനെ മന്ത്രിയാക്കാന്‍ സിപിഎമ്മിനോ ഇടതുമുന്നണിക്കോ താല്‍പര്യമില്ല. വിമാനപീഡനക്കേസില്‍ നിന്നും മുക്തനായാല്‍ ജോസഫ് മന്ത്രിയാകുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്ന് പിണറായി വിജയനും സൂചിപ്പിച്ചിട്ടുണ്ട്.

മോന്‍സ് ജോസഫിനും സുരേന്ദ്രന്‍ പിളളയ്ക്കും വേണ്ടി ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിക്കുളളിലുണ്ട്. ഇരുവരും ഇതുവരെ ആരോപണങ്ങളേല്‍ക്കാത്ത പൊതുജീവിതത്തിന് ഉടമകളുമാണ്. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പിന്തുണയും മോന്‍സ് ജോസഫിനാണ്.

ക്രിസ്തീയ വിഭാഗത്തില്‍ നിന്നൊരാളെ മന്ത്രിയാക്കാനാണ് സിപിഎമ്മിനും താല്‍പര്യം. ക്രൈസ്തവ സഭകള്‍ ഇട‍ഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ആ വിഭാഗത്തിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയെന്നൊരു പഴി കേള്‍ക്കാന്‍ പാര്‍ട്ടിക്കോ മുന്നണിക്കോ ആഗ്രഹമില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+