വനംമന്ത്രിയ്ക്ക് സിപിഐയില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം : വിവാദമായ മെര്‍ക്കിസ്റ്റണ്‍ ഇടപാടില്‍ വനംമന്ത്രി ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം.
പ്രശ്നത്തില്‍ മന്ത്രി ബിനോയ് വിശ്വം വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. വിവാദ വിഷയങ്ങളില്‍ സിപിഐ പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരുന്നത് മന്ത്രിമാരുടെ പിടിപ്പു കേടുമൂലമാണെന്ന തുറന്ന വിമര്‍ശനവും യോഗത്തിലുണ്ടായി.
മൂന്നാര്‍ സംഭവങ്ങളെ തുടര്‍ന്നും മന്ത്രിമാരുടെ ശ്രദ്ധക്കുറവിനെ സിപിഐ സംസ്ഥാന കൗണ്‍സില്‍ വിമര്‍ശിച്ച കാര്യം നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ലെന്നാണ് പുതിയ വിവാദങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പലരും തുറന്നടിച്ചു.
സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മായില്‍ നടത്തുന്ന തരംതാണ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പാണ് ഉണ്ടാക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ മെര്‍ക്കിസ്റ്റണ്‍ ഇടപാടില്‍ മന്ത്രി അഴിമതി കാട്ടിയെന്ന സംശയമില്ലെന്നും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പൊതുസമൂഹത്തില്‍ സിപിഐയ്ക്കുണ്ടായിരുന്ന വിശ്വാസ്യത നിലനിര്‍ത്തുന്ന വിധം ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി മന്ത്രിമാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications