ജാതിവിളിച്ചത് കേട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം : ബുധനാഴ്ചത്തെ പ്രതിപക്ഷ ബഹളത്തിനിടെ രണ്ട് എംഎല്‍എമാര്‍ തന്നെ ജാതിവിളിച്ച് ആക്ഷേപിച്ച കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍.
കോണ്‍ഗ്രസ് എംഎല്‍എമാരായ അഡ്വ. കെ ശിവദാസന്‍ നായരും ഡി ബാബു പ്രസാദും സ്പീക്കറെ ജാതിവിളിച്ച് ആക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. മെര്‍ക്കിസ്റ്റണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു മേല്‍ ചര്‍ച്ച അനുവദിക്കാത്ത സ്പീക്കറുടെ നടപടിയില്‍ പ്രകോപിതരായാണ് പ്രതിപക്ഷം ബുധനാഴ്ച നിയമസഭയില്‍ ബഹളമുണ്ടാക്കിയത്.
സ്പീക്കറുടെ നടപടിയില്‍ പ്രകോപിതരായ ശിവദാസന്‍നായരും ബാബു പ്രസാദും സ്പീക്കറെ ജാതി വിളിച്ച് ആക്ഷേപിച്ചു എന്ന വാര്‍ത്ത പീപ്പിള്‍ ടിവിയും ദേശാഭിമാനിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം പ്രതിപക്ഷ എംഎല്‍എ കെ സി വേണുഗോപാല്‍ വ്യാഴാഴ്ച സഭയില്‍ ഉന്നയിച്ചപ്പോഴാണ് ആക്ഷേപം താന്‍ കേട്ടില്ലെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.
ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ചെയറിനെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും കെ രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications