Get Updates
Get notified of breaking news, exclusive insights, and must-see stories!

പോസ്‌റ്റ്‌മോര്‍ട്ടത്തിനിടെ പരേതന്‌ പുനര്‍ജന്മം!

Autopsyകാരക്കാസ്‌: മോര്‍ച്ചറിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നതിനിടയില്‍ പരേതന്‌ പുനര്‍ജന്മം. വെനസ്വേലയിലാണ്‌ സംഭവം നടന്നത്‌.

ഒരു റോഡപകടത്തെത്തുടര്‍ന്ന്‌ ഗുരുതരമായി പരുക്കേറ്റ്‌ പ്രവേശിപ്പിച്ച കാര്‍ലോസ്‌ കമെജോ(33) മരിച്ചുവെന്നാണ്‌ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്‌.

പിന്നീട്‌ ശരീരം മോര്‍ച്ചറിയിലേയ്‌ക്ക്‌ മാറ്റി പോസ്‌റ്റ്‌മോര്‍ട്ടമാരംഭിച്ചു. ശരീരത്തില്‍ കത്തിവെച്ച ഉടന്‍ കാര്‍സോല്‌ വേദന സഹിക്കാന്‍ കഴിയാതെ ഉറക്കെ കരഞ്ഞു. മൃതദേഹത്തിന്റെ കരച്ചിലും മുഖത്തുണ്ടാക്കിയ മുറിവില്‍ നിന്നും രക്തം ഒഴുകുന്നതും കണ്ട്‌ ഞെട്ടിയ ഡോക്ടര്‍മാര്‍ മുറിവ്‌ വേഗംതന്നെ തുന്നിക്കെട്ടി.

സഹിക്കാന്‍ കഴിയാത്ത വേദനയെത്തുടര്‍ന്നാണ്‌ ഞാന്‍ ഉണര്‍ന്നത്‌. മയക്കം വിട്ടുണര്‍ന്ന കാര്‍ലോസ്‌ പറഞ്ഞുവത്രേ. വിവരമറിഞ്ഞ്‌ മോര്‍ച്ചറിയിലെത്തിയ ഭാര്യയാണ്‌ കാര്‍ലോസിനെ തിരിച്ചറിഞ്ഞത്‌.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും ആശുപത്രി അധികൃതര്‍ സംഭവം നടന്നതായി സമ്മതിച്ചിട്ടില്ല. എന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ഡോക്ടര്‍മാര്‍ തന്റെ മുഖത്തുണ്ടാക്കിയ മുറിവ്‌ കാണിച്ചാണ്‌ കാര്‍ലോസ്‌ സംഭവം മറ്റുള്ളവരോട്‌ വിവരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+