രാമായണത്തെ ചോദ്യം ചെയ്‌ത സത്യവാങ്‌മൂലം പിന്‍വലിച്ചു
ദില്ലി: സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് രാമായണ കഥ യഥാര്‍ത്ഥ സംഭവമല്ലെന്ന് കാണിച്ച് നല്‍കിയ സത്യവാങ്‌മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിന്നും പിന്‍വിച്ചു.
രാമസേതുവിന് ക്ഷതമേല്‍ക്കാത്ത വിധത്തില്‍ കപ്പല്‍പ്പാത പരിഗണിയ്‌ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത ജനുവരിയില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചു.
സര്‍ക്കാറിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് കേസുകള്‍ മൂന്നരമാസത്തേയ്‌ക്ക് മാറ്റിവെയ്‌ക്കാന്‍ കോടതി തീരുമാനിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളുെട അടിസ്ഥാനത്തില്‍ സംസ്‌കാരിക മന്ത്രാലയം നല്‍കിയ സത്യവാങ്‌മൂലത്തില്‍ ശ്രീരാമനുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
ശ്രീരാമന്റെ അസ്ഥിത്വത്തെയാണ് സത്യവാങ്‌മൂലത്തിലൂടെ ചോദ്യം ചെയ്‌തതെന്നും ആരോപണമുണ്ടായി. പദ്ധതിയുടെ വിശദാംശങ്ങളും മറ്റു വസ്‌തുതകളും വിശദീകരിച്ച് ഷിപ്പിംഗ് മന്ത്രാലയം മറ്റൊരു സത്യവാങ്‌മൂലവും സമര്‍പ്പിച്ചിരുന്നു. രണ്ടും പിന്‍വലിക്കുകയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ ബോധിപ്പിച്ചു.
സേതുസമുദ്രം കപ്പല്‍പാതയെപ്പറ്റി ഉയര്‍ന്ന പൊതു വികാരം കണക്കിലെടുക്കുന്നു. കേന്ദ്രസര്‍ക്കാര്‍ എല്ലാമതങ്ങളെയും ബഹുമാനിയ്‌ക്കുന്നു. ഈ വിഷയത്തില്‍ ഹിന്ദുമതത്തെ പ്രത്യേകിച്ചും അനന്യവും പുരാതനവും വിശുദ്ധവുമായ ഗ്രന്ഥമായ രാമായണത്തോടു ബന്ധപ്പെട്ട മതവികാരങ്ങള്‍ മനസ്സിലാക്കുന്നു- സത്യവാങ്‌മൂലങ്ങള്‍ പിന്‍വലിക്കാന്‍ സമര്‍പ്പിച്ച സബ്‌മിഷനില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications