രാമായണത്തിനെതിരെ സത്യവാങ്‌മൂലം: അന്വേഷണം നടത്തുന്നു
ദില്ലി: സേതുസമുദ്രം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാമായണത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്‌തുകൊണ്ട് സത്യവാങ്‌മൂലം സമര്‍പ്പിച്ചതിനെതിരെ അന്വേഷണം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഎസ്‌ഐ( ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) ജീവനക്കാരെ സസ്‌പെന്റ് ചെയ്‌തതിന് പിന്നാലെ കേന്ദ്ര സാസ്‌കാരിക മന്ത്രി അംബിക സോണിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സത്യവാങ്‌മൂലത്തിനെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രക്ഷോഭം നടത്തുന്നതിനിടയില്‍ വെള്ളിയാഴ്‌ചയാണ് ജപ്പാന്‍ സന്ദര്‍ശനത്തിന് പോയ സോണി തിരിച്ചെത്തിയത്.
സുപ്രീം കോടതിയില്‍ ഇത്തരത്തിലൊരു സത്യവാങ്‌മൂലം സമര്‍പ്പിക്കാനിടയായതിനെക്കുറിച്ചാണ് അന്വേഷണം നടത്തുക. പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യാനായി ശനിയാഴ്‌ച അംബികാ സോണി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ചതന്നെ എഎസ്‌ഐയിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരെ സസ്‌പെന്റ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications