Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി, ബിപിഒ മേഖലയിലെ ശംബളനിരക്ക്‌ വ്യത്യാസപ്പെടില്ല: ഇന്‍ഫോസിസ്‌

ബാംഗ്ലൂര്‍: ഐടി, ബിപിഒ മേഖലകളിലെ ജീവനക്കാരുടെ ശംബളത്തില്‍ അടുത്തകാലത്തൊന്നും വ്യത്യാസം വരാനിടയില്ലെന്ന് ഇന്‍ഫോസിസ്‌.

അടുത്തവര്‍ഷത്തില്‍ ഈ മേഖലകളിലെ ശംബളത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാനിടയില്ല. ഇങ്ങനെ ഒരുമാറ്റത്തിനുള്ള ഒരു സാധ്യതയും ഇപ്പോള്‍ കാണുന്നില്ല.

ഇപ്പോഴത്തെ നിലയില്‍ പ്രതിവര്‍ഷം 12മുതല്‍ 15 ശതമാനം വരെ തന്നെയായി ഈമേഖലയിലെ ശംബളനിരക്ക്‌ നിലനില്‍ക്കാനാണ് സാധ്യത- ഇന്‍ഫോസിസ്‌ ടെക്‌നോളജീസിലെ ഹ്യൂമന്‍ റിസോഴ്‌സ്‌ വിഭാഗം മേധാവി ടി.വി മോഹന്‍ദാസ്‌ പൈ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ ഒന്‍പത്‌ ശതമാനത്തോളം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ മുമ്പത്തേതിലും കൂടുതലായി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണിതിനര്‍ത്ഥം. ഐടി മേഖലയില്‍ ബാഹ്യസാഹചര്യങ്ങളെല്ലാം മുമ്പത്തേതുപോലെതന്നെ നിലനില്‍ക്കുകയാണ്‌- അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലേയ്‌ക്ക്‌ കൂടുതല്‍ വൈദഗ്‌ധ്യമുള്ളവര്‍ കടുന്നുവരുമെന്ന വാദത്തെയും മോഹന്‍ദാസ്‌ നിഷേധിയ്‌ക്കുന്നു.

വളര്‍ന്നുവരുന്ന ഐടി, ബിപിഒ മേഖലയിലേയ്‌ക്ക്‌ വൈദഗ്‌ധ്യമുള്ള കൂടുതല്‍പ്പേര്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ കടന്നുവരുമെന്നും ഈ മേഖലയിലെ ശംബള നിരക്ക്‌ ഉയരുമെന്നു നാസ്‌കോം അധ്യക്ഷന്‍ ലക്ഷ്‌മി നാരായണനും ടാറ്റാ കണ്‍സള്‍ട്ടന്‍സി സെര്‍വീസസിന്റെ ചീഫ്‌ ഒപ്പറേറ്റിംഗ്‌ ഓഫിസര്‍ എന്‍ ചന്ദ്രശേഖരനും ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+