Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിസി ജേക്കബ് അവധിയില്‍ പ്രവേശിച്ചു

lizzie-jacobതിരുവനന്തപുരം: വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന ചീഫ് സെക്രട്ടറി ലിസി ജേക്കബിന്‍റെ അവധി അപേക്ഷയും സ്വയം വിരമിക്കല്‍ അപേക്ഷയും സര്‍ക്കാര്‍ സ്വീകരിച്ചു. ഇതോടെ ലിസി ജേക്കബ് അവധിയില്‍ പ്രവേശിച്ചു. മൂന്നു മാസത്തേയ്ക്കാണ് അവധി.

അവധി അപേക്ഷയും സ്വയം വിരമിക്കല്‍ അപേക്ഷയും അനുവദിക്കണമെന്ന്‌ ശനിയാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട്‌ ചീഫ്‌ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രിയോട്‌ നന്ദിയുണ്ടെന്ന്‌ ലിസി ജേക്കബ്‌ പിന്നീട്‌ പറഞ്ഞു.

പൊന്‍മുടിയിലെ ഹെലിപാഡ്‌ നിര്‍മ്മാണത്തില്‍ ചീഫ്‌ സെക്രട്ടറിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനയില്‍ പ്രതിഷേധിച്ചാണ്‌ ലിസി ജേക്കബ് വ്യാഴാഴ്ച സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കലിന്‌ തയ്യാറായത്‌. അഖിലേന്ത്യാ സര്‍വീസ്‌ ചട്ടങ്ങളനുസരിച്ച്‌ സ്വയം വിരമിക്കലിന്‌ മുന്നോടിയായി മൂന്നുമാസത്തെ അവധിക്കുള്ള അപേക്ഷയും മുഖ്യമന്ത്രിക്ക്‌ നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ പരസ്യവിമര്‍ശനത്തെതുടര്‍ന്ന്‌ സ്വയം വിരമിക്കലിന്‌ തയ്യാറായ ചീഫ്‌ സെക്രട്ടറിയെ അനുനയിപ്പിക്കാന്‍ വെളളിയാഴ്ച നടത്തിയ ശ്രമം വിജയിച്ചില്ല. സ്വയം വിരമിക്കാനുള്ള തീരുമാനം താന്‍ ആലോചിച്ച്‌ കൈക്കൊണ്ടതാണെന്നും മറിച്ചൊരു തീരുമാനമെടുക്കുന്നതിന്‌ മുമ്പ്‌ സമയമെടുത്ത്‌ ആലോചിക്കണമെന്നുമായിരുന്നു ലിസി ജേക്കബ് വെളളിയാഴ്ച മറുപടി നല്‍കിയത്‌.

മന്ത്രിമാരും ചീഫ്‌ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയെന്ന ആരോപണം ഉയര്‍ന്ന പൊന്‍മുടി ഭൂമി ഇടപാടില്‍ ചീഫ്‌ സെക്രട്ടറി ലിസിജേക്കബിനെ മാത്രം ബലിയാടാക്കുന്നുവെന്ന ധാരണ പരന്നതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി തന്നെ നേരിട്ട്‌ ചീഫ്‌ സെക്രട്ടറിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+