Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീരാമന്‍ ജീവിച്ചതിന്‌ ചരിത്രപരമായ തെളിവില്ല: കരുണാനിധി

സേലം: സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ രാമായണത്തെക്കുറിച്ച്‌ പറയുന്ന പരാമര്‍ശം ശരിയാണെന്ന്‌ ഡിഎംകെ നേതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ എം. കരുണാനിധി.

ശ്രീരാമന്‍ ജീവിച്ചിരുന്നതിന്‌ ചരിത്രപരമായ തെളിവില്ല അതുകൊണ്ടുതന്നെ രാമസേതു ശ്രീരാമന്‍ നിര്‍മ്മിച്ചതാണെന്ന്‌ പറയാന്‍ കഴിയില്ല- കരുണാനിധി ചൂണ്ടിക്കാട്ടി.

രണ്ടുദിവസമായി സത്യവാങ്‌മൂലവുമായി ബന്ധപ്പെട്ട്‌ രാജ്യത്ത്‌ വിവാദം പുകയുന്നതിനിടെ ഇത്‌ ആദ്യമാണ്‌ രാമസേതു പദ്ധതി നടപ്പാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഡിഎംകെ ആ സംഭവത്തോട്‌ പ്രതികരിയ്‌ക്കുന്നത്‌.

സേതുസമുദ്രം പദ്ധതിയ്‌ക്കായി രാമസേതു തകര്‍ക്കുന്നതിനെ ചോദ്യംചെയ്‌തുകൊണ്ട്‌ എഐഎഡിഎംകെ നേതാവ്‌ ജയലളിത സര്‍ക്കാറിനെതിരെ കേസ്‌ ഫയല്‍ ചെയ്‌തിട്ടുണ്ട്‌. വിവാദങ്ങളെത്തുടര്‍ന്ന്‌ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം വെള്ളിയാഴ്‌ച കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്‌.

ഡിഎംകെയാണ്‌ പദ്ധതിയ്‌ക്കായി യുപിഎ സര്‍ക്കാറിനോട്‌ നിരന്തരം ആവശ്യപ്പെട്ടിരുന്നതെങ്കിലും തമിഴ്‌നാട്ടിലെ ബാക്കി പാര്‍ട്ടികളും പദ്ധതിയില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്‌. ബിജെപിയും എഐഎഡിഎംകെയും തന്റെ പാര്‍ട്ടിയും പിഎംകെയുമായുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കരുണാനിധി ആരോപിച്ചു.

ഇത്തരം ശ്രമങ്ങള്‍ വിലപ്പോകില്ല. ഈ രണ്ടുപാര്‍ട്ടികളും യഥാര്‍ത്ഥ ദ്രാവിഡ പാര്‍ട്ടികളാണ്‌. ഞങ്ങള്‍ ഇത്തരം കഥകളെ ഒരിക്കലും അംഗീകരിയ്‌ക്കില്ല. പദ്ധതി നടപ്പാക്കാനായി അവസാനം വരെ പൊരതും- കരുണാനിധി പറഞ്ഞു.

എഐഎഡിഎംകെയും ബിജെപിയും തങ്ങള്‍ അധികാരത്തിലേറിയാല്‍ ഈ പദ്ധതി നടപ്പാക്കുമെന്ന്‌ നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്‌. പിന്നെ ഇപ്പോഴെന്താണിവര്‍ ഇതിനെ എതിര്‍ക്കുന്നത്‌- കരുണാനിധി ചോദിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+