തിരുപ്പതി ക്ഷേത്രത്തൂണിലെ കുരിശുരൂപം വിവാദമാകുന്നു
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ ബ്രഹ്മോത്സവത്തിന് പന്തല്‍ അലങ്കരിക്കാനുള്ള ചിത്രത്തൂണുകളില്‍ കുരിശുരൂപമുണ്ടെന്ന ആരോപണം വിവാദമാകുന്നു.
പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ 250 ചിത്രത്തൂണുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിലാണ് ഏല്‍പ്പിച്ചിരുന്നത്. ഇതിലൊരെണ്ണം കഴിഞ്ഞ ദിവസം തിരുപ്പതി അടിവാരത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് കുരിശുരൂപവുമായി സാമ്യമുണ്ടെന്ന് ബിജെപിയും സംഘ്‌പരിവാറും ആരോപിച്ചത്.
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഈ തൂണു തകര്‍ക്കുകയും ചെയ്‌തു.
വിജയനഗര സാമ്രാജ്യം ഭരിച്ച കൃഷ്‌ണദേവരായരുടെ കാലഘട്ടത്തിലെ വാസ്‌തുശില്‍പ്പരീതിയാണ് തൂണിന്റെ രൂപകല്‍പ്പനയ്‌ക്ക് അവലംബിച്ചിട്ടുള്ളതെന്നാണ് തിരുമല-തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനും കോണ്‍ഗ്രസ് എംഎല്‍എയുമായി ബി.കരുണാകര്‍ റെഡ്ഡിയുടെ വാദം.
രൂപകല്‍പ്പന അന്തിമമായി അംഗീകരിച്ചിട്ടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി രമണാചാരി വ്യക്തമാക്കി.












Click it and Unblock the Notifications