സിപിഐ പോഴന്മാരുടെ പാര്‍ട്ടിയാണെന്ന് ഹസ്സന്‍
തിരുവനന്തപുരം: ധീരന്മാരുടെ പാര്‍ട്ടിയായിരുന്ന സിപിഐ ഇപ്പോള്‍ പോഴന്മാരുടെ പാര്‍ട്ടിയായി അധപതിച്ചെന്ന് കെപിസിസി വക്താവ് എം.എം ഹസ്സന്‍.
ശബ്ദതാരാവലിയില്‍ പോഴന്‍ എന്നാല്‍ ഭോഷന്‍ എന്നാണ് അര്‍ത്ഥം. ഭോഷന്‍ എന്നാല്‍ നുണപറയുന്നവന്‍ എന്നാണ് അര്‍ത്ഥം. എല്‍ഡിഎഫ് യോഗം നടക്കുന്ന ഇരുപതാംതിയ്യതി വരെ മന്ത്രി ബിനോയ് വിശ്വത്തിന് പോഴനായിത്തന്നെ തുടരേണ്ടിവരും- അദ്ദേഹം പറഞ്ഞു.
പൊന്‍മുടി ഭൂമിയിടപാട് അന്വേഷിക്കേണ്ടെന്ന് സിപിഐ പറയുന്നത് ഭയം മൂലമാണ്. സിപിഐയുടെ മടിയില്‍ കനമുള്ളതുകൊണ്ടാണ് അവര്‍ അന്വേഷണത്തെ ഭയപ്പെടുന്നത്.
രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും നിരന്തരമായി അഴിമതി ആരോപണങ്ങളെ നേരിടുകയാണ്. മുന്നണിയ്‌ക്കുള്ളില്‍ നിന്നുതന്നെ സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മെര്‍ക്കിസ്റ്റണ്‍ പ്രശ്‌നത്തില്‍ യുഡിഎഫ് ഭരണകാലത്തെ ഇടപാടുകളും അന്വേഷിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications