എല്‍ഡിഎഫിന് ഇരട്ടത്താപ്പെന്ന് പി.ജെ ജോസഫ്
കോട്ടയം: ഇടതുമുന്നണിയില്‍ ഘടകക്ഷികളോട് ഇരട്ടത്താപ്പാണെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് അധ്യക്ഷന്‍ പി.ജെ ജോസഫ്.
ആരോപണങ്ങള്‍ക്ക് വിധേയരായ ടി.യു കുരുവിളയോടും ബിനോയ് വിശ്വത്തോടും മുന്നണിയ്ക്ക് രണ്ട് സമീപനമാണുള്ളത്. ഇക്കാര്യത്തിലുള്ള വിയോജിപ്പ് 20ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ അവതരിപ്പിയ്ക്കും.
അതിന്ശേഷം ചേരുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര കമ്മറ്റി യോഗത്തില്‍ മാത്രമേ പുതിയ മന്ത്രിയുടെ കാര്യം തീരുമാനിയ്ക്കുകയുള്ളു- ജോസഫ് അറിയിച്ചു. പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിയ്ക്കവേയാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്.
മന്ത്രിസ്ഥാനമല്ല ഞങ്ങളുടെ പ്രശ്നം. മന്ത്രിയാരെന്ന് ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ക്ക് തീരുമാനിയ്ക്കാന്‍ കഴിയും. മന്ത്രി സ്ഥാനത്തിന് ഞങ്ങളുടെ നാല് എംഎല്‍എ മാരും അര്‍ഹരാണ്. ഇവരില്‍ ആരെങ്കിലും മന്ത്രിയാകും.
എനിയ്ക്കു കൂടുതല്‍ യോഗ്യതയൊന്നുമില്ല. മറ്റുള്ളവര്ക്കൊക്കെയുള്ള യോഗ്യതയേയുള്ളു. മന്ത്രിയാരെന്നതല്ല, അഭിമാനകരമായി മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ കഴിയുക, ഭരിക്കാന്‍ കഴിയുക എന്നതാണ് കാര്യം.
പൊതുമരാമത്ത് മന്ത്രിയല്ലേ, ഇരുന്നാല്‍ പോരല്ലോ, റോഡു നന്നാക്കാന്‍ കഴിയണമല്ലോ.കുറച്ചു ദിവസം കൂടി കേരളാ കോണ്ഗ്രസുകാരന് പൊതുമരാമത്ത് ഭരിക്കാന്‍ വരാതിരിക്കുന്നതാണ് നല്ലത്. അത്രയും പണം റോഡുകള്‍ക്ക് ലഭിക്കുമല്ലോ-ജോസഫ് പറഞ്ഞു.
കുരുവിള പ്രശ്നത്തില്‍ നീതിയുണ്ടായില്ലായെന്ന് അന്നുതന്നെ ഞങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. അത് കുറച്ചുകൂടി ശക്തമായി ഉന്നയിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഇപ്പോഴുണ്ട്.
എന്റെപേരില്‍ വിമാന യാത്രാ വിവാദമുണ്ടായപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് നീതി ലഭിച്ചു. എന്നാല്‍ അത് കുരുവിളയുടെ കാര്യത്തിലുണ്ടായില്ല. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യണ- അദ്ദേഹം വിശദീകരിച്ചു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications