ഇനി പാചക വാതകം എസ്‌എംഎസ് വഴി
ചെന്നൈ: പാചക വാതകം തീര്‍ന്നുകഴിഞ്ഞ് വീണ്ടും നിറച്ചുകിട്ടാനായി ഇനി ദീര്‍ഘമായി കാത്തിരിക്കേണ്ടതില്ല. സ്വന്തം മൊബൈലില്‍ നിന്നും ഒരു സന്ദേശം അയച്ചാല്‍ പുതിയ സിലിണ്ടര്‍ വീട്ടിലെത്തും.
പാചക വാതക സിലിണ്‍ര്‍ നിറയ്‌ക്കുന്നതിനുള്ള സന്ദേശം എസ്‌എംഎസ് വഴി സ്വീകരിയ്‌ക്കുന്ന പദ്ധതി ഭാരത് ഗ്യാസ് രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.
ഗാര്‍ഹിക ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതിയെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് റീജ്യണല്‍ മാനേജര്‍(എല്‍പിജി) കുര്യന്‍ പി ചാണ്ടി പറഞ്ഞു. ചില സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയശേഷം വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഇത് രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സിലിണ്ടര്‍ തീര്‍ന്നാലുടന്‍ ഉപഭോക്താവിന് തൊട്ടടുത്തുള്ള വിതരണ ഏജന്‍സിയുടെ മൊബൈല്‍ ഫോണിലേയ്‌ക്ക് തന്റെ കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പെടുത്തി എസ്‌എംഎസ് സന്ദേശം നല്‍കാം. സന്ദേശം ലഭിക്കുന്നതിന്റെ മുന്‍ഗണനാ ക്രമമനുസരിച്ച് സിലിണ്ടര്‍ ഉപഭോക്താവിന് എത്തിച്ചുകൊടുക്കും.
ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, എന്നിവിടങ്ങളില്‍ 24 മണിക്കൂറും ആവശ്യക്കാര്‍ക്ക് പാചകവാതകം എത്തിക്കുന്നതിനുള്ള പദ്ധതിയും ഉടന്‍ നടപ്പാക്കുമെന്ന് കുര്യന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications