കിണറ്റില്‍ നിന്നും മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി
ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ ഏത്‌വാ ജില്ലയിലെ ഭഗവല്‍പൂരില്‍ കിണറില്‍ നിന്നും 264 അസ്ഥികള്‍ കണ്ടെത്തി.
ഇവയില്‍ ഒരു തലയോട്ടിയും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ 58 അസ്ഥികള്‍ മനുഷ്യരുടെതാണെന്ന് കണ്ടെത്തി. കാണാതായ ഒരാള്‍ക്കുവേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് കിണറില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയത്.
സംഭവത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അസ്ഥികള്‍ ഉണ്ടോയെന്നറിയുന്നതിനായി സമീപത്തെ കിണറുകളില്‍ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications