Get Updates
Get notified of breaking news, exclusive insights, and must-see stories!

"സേതുസമുദ്രം : ബിജെപിയ്ക്ക് കീഴടങ്ങരുത് "

കോയമ്പത്തൂര്‍ : വിശ്വാസത്തിന്റെ പേരുപറഞ്ഞ് സേതുസമുദ്രം പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടു പോകരുതെന്ന് യുപിഎ ഘടകകക്ഷികളായ ഡിഎംകെയും പിഎംകെയും ആവശ്യപ്പെട്ടു.

പദ്ധതിയുടെ പേരില്‍ മുതലെടുപ്പു നടത്തുന്ന മതവാദശക്തികളെ മുഖ്യമന്ത്രി കരുണാനിധി രൂക്ഷമായി വിമര്‍ശിച്ചു. തെന്നിന്ത്യയുടെ വികസനത്തിനു പുറമെ രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനും പദ്ധതി പ്രയോജനപ്പെടുമെന്ന് കരുണാനിധി ചൂണ്ടിക്കാട്ടി. സംഘപരിവാറിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സേതുസമുദ്രം പദ്ധതി തടയാന്‍ ശ്രീലങ്കാ സര്‍ക്കാരിനു വേണ്ടി അട്ടിമറിപ്പണി ചെയ്യുകയാണ് ചില ശക്തികളെന്ന് പട്ടാളിമക്കള്‍ കക്ഷി നേതാവ് ഡോ. രാംദാസ് പറഞ്ഞു. രാഷ്ട്രീയനേട്ടമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ഇത് അപലപിക്കപ്പെടേണ്ടതാണ്.

എന്നാല്‍ സേതുസമുദ്രം പദ്ധതിയുടെ ഉപജ്ഞാതാവെന്ന് അവകാശപ്പെടുന്ന എംഡിഎംകെ നേതാവ് വൈകോ ഇപ്പോഴത്തെ വിവാദത്തില്‍ നിശബ്ദനാണ്. ബിജെപി മുന്നണിയില്‍ നില്‍ക്കുന്ന വൈകോ പദ്ധതിയെ അനുകൂലിച്ചാല്‍ സംഘപരിവാറിന്റെ കണ്ണിലെ കരടാവുകയും എന്‍‍ഡിഎയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യും.

വികസനകാര്യത്തില്‍ കടുത്ത പ്രാദേശികവാദം വച്ചുപുലര്‍ത്തുന്ന ജനതയാണ് തമിഴ്നാട്ടിലേത്. മതവിഷയങ്ങളില്‍ ഹിന്ദുത്വത്തിനെതിരെ നിലപാടെടുക്കുന്നവരാണ് ദ്രാവിഡ കക്ഷികളിലെ അണികളില്‍ ഭൂരിപക്ഷവും.

സേതുസമുദ്രം വിവാദത്തില്‍ ഇറുകിപ്പോയത് എംഡിഎംകെയും വൈകോയുമാണ്. തമിഴ്നാട്ടില്‍ കത്തിപ്പടരാന്‍ പോകുന്ന ഈ വിവാദത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കേണ്ടത് എംഡിഎംകെയുടെ നിലനില്‍പ്പിന്റെ ആവശ്യവുമാണ്. ഇത് കണ്ടറിഞ്ഞു തന്നെയാണ് ഡിഎംകെയും പിഎംകെയും കടുത്ത നിലപാടുകളുമായി രംഗത്തെത്തിയത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+