കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറി: വിഎസിന് തിരിച്ചടി

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തിന്റെ ചീഫ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനിലുളള ഐഎഎസുകാരെ വിട്ടുതരില്ലെന്ന് കേന്ദ്രം അറിയിച്ചു.

ഇതോടെ പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. സംസ്ഥാനത്തുളള ഐഎഎസുകാരില്‍ ഏറ്റവും സീനിയറായ പി ജെ തോമസ് ചീഫ് സെക്രട്ടറിയാവുന്നത് തടയാനാണ് കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനില്‍ പോയവരില്‍ ഒരാളെ ചീഫ് സെക്രട്ടറി പദവിയേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കരുക്കള്‍ നീക്കിയത്.

കേന്ദ്രനിലപാട് അച്യുതാനന്ദന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.

വിനോദ് റായ് ഗോപാല്‍, ഗോപാല്‍ കൃഷ്ണപിളള, സുധാ പിളള എന്നിവരില്‍ ആരെയെങ്കിലും ഒരാളെ വിട്ടുതരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

വിനോദ് റായിക്കും ഗോപാല്‍ കൃഷ്ണപിളളയ്ക്കും കേരളത്തിലേയ്ക്ക് വരാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗോപാല്‍കൃഷ്ണപിളളയുടെ ഭാര്യയാണ് സുധാപിളള. ഭര്‍ത്താവ് കേന്ദ്രസര്‍വീസിലിരിക്കെ സുധാപിളളയ്ക്കും കേരളത്തിലേയ്ക്ക് വരാന്‍ വ്യക്തിപരമായ താല്‍പര്യമില്ല.

മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിനൊരുങ്ങുന്ന ഐഎഎസ് ലോബിയും സര്‍ക്കാരിന്റെ നീക്കങ്ങളെ തുരങ്കം വയ്ക്കാന്‍ രംഗത്തുണ്ട്. പി ജെ തോമസിനു വേണ്ടിയാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ കരുക്കള്‍ നീക്കുന്നത്.

പി ജെ തോമസിന് സെക്രട്ടേറിയറ്റിനു പുറത്ത് ചീഫ് സെക്രട്ടറിയ്ക്കു തുല്യമായ ഉയര്‍ന്ന പദവി നല്‍കി ഇപ്പോള്‍ ചുമതല നല്‍കിയിരിക്കുന്ന കെ ജെ മാത്യുവിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുക എന്ന മാര്‍ഗവും സര്‍ക്കാരിനു മുന്നിലുണ്ട്. എന്നാല്‍ അത് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത എതിര്‍പ്പിനു കാരണമാകും.

പത്തൊമ്പതു മന്ത്രിമാരില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ ഭരണപരിചയമുളളൂ. മുഖ്യമന്ത്രിയടക്കം തൊണ്ണൂറു ശതമാനം മന്ത്രിമാരും പുതുമുഖങ്ങളായതിനാല്‍ ഐഎഎസ് ലോബിയെ പിണക്കി ഭരിക്കാനാവുമോ എന്ന് സംശയമാണ്.

പ്രതിപക്ഷത്തിന്റെ കയ്യിലെ ആയുധമായി കളിക്കുകയാണ് ലിസി ജേക്കബ് എന്ന് ഭരണപക്ഷത്തിന് സംശയമുണ്ട്. അത്തരം ആരോപണങ്ങള്‍ വരുംദിനങ്ങളില്‍ ശക്തിപ്രാപിക്കാനിരിക്കെയാണ് കേന്ദ്രത്തില്‍ നിന്നും സര്‍ക്കാരിന് കിട്ടിയ തിരിച്ചടി.

ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് പി ജെ തോമസ്. പാമോലിന്‍ കേസില്‍ ഇദ്ദേഹം ഉള്‍പ്പെട്ടത് സാങ്കേതികമായിട്ടാണെന്നും അതിന്റെ പേരില്‍ ഔദ്യോഗികജീവിതം തകര്‍ക്കരുതെന്നുമാണ് കഴിഞ്ഞ ദിവസം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

രൂക്ഷമായാണ് ഈ ആവശ്യത്തോട് വിഎസ് പ്രതികരിച്ചത്. ഇതില്‍ പ്രകോപിതരായ ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ ക്ലിഫ് ഹൗസില്‍ നിന്നും പോവുകയും ചെയ്തു. തുടര്‍ന്ന് ഐഎഎസ് അസോസിയേഷന്റെ യോഗം വിളിച്ചിരിക്കുകയാണ്. ഈ യോഗത്തിലെ തീരുമാനമാണ് വരുംദിനങ്ങളിലെ കേരള ഭരണം ഏതുവിധമായിരിക്കുമെന്ന സൂചന നല്‍കുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X