കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ്‌ നല്‍കിയ സ്ഥാനങ്ങള്‍ പി.സി. ജോര്‍ജ്‌ ഉപേക്ഷിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന്‌ ഇടതുമുന്നണി നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി നല്‍കിയ സ്ഥാനങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന്‌ കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍) പ്രഖ്യാപിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും തൃശ്ശൂരിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്‌ ഫോര്‍ജിങ്ങ്‌സ്‌ ലിമിറ്റഡ്‌ (എസ്‌ഐഎഫ്‌എല്‍) ചെയര്‍മാന്‍ സ്ഥാനവുമാണ്‌ പാര്‍ട്ടി ഉപേക്ഷിക്കുന്നത്‌.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മോഹന്‍തോമസ്‌ തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിക്കും എസ്‌ഐഎഫ്‌എല്‍ ചെയര്‍മാന്‍ ജേക്കബ്‌ തോമസ്‌ അരികുപുറം എല്‍ഡിഎഫ്‌ കണ്‍വീനര്‍ക്കും രാജിക്കത്ത്‌ നല്‍കുമെന്ന്‌ പാര്‍ട്ടി വര്‍ക്കിങ്‌ കമ്മിറ്റി യോഗത്തിനുശേഷം കേരളാ കോണ്‍ഗ്രസ്‌ (സെക്യുലര്‍) ചെയര്‍മാന്‍ ടി.എസ്‌. ജോണും പി.സി ജോര്‍ജ്‌ എംഎല്‍എയും പത്രസമ്മേളനത്തില്‍ അറിയിച്ചു.

തന്‍റെ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ പറ‍ഞ്ഞതാനാലാണ് സ്ഥാനങ്ങള്‍ രാജിവെയ്ക്കുന്നതെന്ന് പി.സി ജോര്‍ജ് അറിയിച്ചു.

ഇടതുമുന്നണി നല്‍കിയ സ്ഥാനങ്ങള്‍ രജിവെയ്ക്കുന്നതിനൊപ്പം പി.സി ജോര്‍ജ്‌ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമോയെന്ന ചോദ്യത്തിന്‌ കേരളകോണ്‍ഗ്രസ്സിന്റെ (സെക്യുലര്‍) വോട്ടുനേടിയ എംപി മാരും എംഎല്‍എമാരും രാജിവെച്ചാല്‍ താനും രാജിവെയ്ക്കാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.

മാവേലിക്കര എം.പി. 6000 വോട്ടിനാണ്‌ ജയിച്ചത്‌. കല്ലൂപ്പാറയില്‍ മാത്രം കേരളകോണ്‍ഗ്രസ്സിന്‌ 30,000 വോട്ടുണ്ട്‌. ആലപ്പുഴ എം.പി 1000 വോട്ടിനും തിരുവന്പാടി എംഎല്‍എ. 500-ല്‍താഴെ വോട്ടിനുമാണ്‌ ജയിച്ചത്‌. ഇവരെല്ലാം രാജിക്ക്‌ തയ്യാറായാല്‍ താനും രാജിവെയ്ക്കുമെന്ന്‌ ജോര്‍ജ്‌ വിശദീകരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി കൃഷ്ണന്‍കുട്ടിനായര്‍ 2000-ല്‍ താഴെ വോട്ടുകള്‍ക്ക്‌ തോറ്റത്‌ പി.ജെ ജോസഫിന്റെ കാലുവാരല്‍ മൂലമാണ്‌. കാഞ്ഞിരപ്പള്ളി, പാല എന്നീ മണ്ഡലങ്ങളിലും പി.ജെ. ജോസഫ്‌ കാലുവാരിയെന്ന്‌ പി.സി ജോര്‍ജ്‌ ആരോപിച്ചു.

പി.ജെ ജോസഫിന്റെ ഒപ്പമാണ്‌ കത്തോലിക്കാ സഭ എന്ന പ്രചാരണം ശരിയല്ല. ബൈബിളില്‍ പറയുന്ന പത്തു പ്രമാണങ്ങളില്‍ ഒന്നുലംഘിച്ച പി.ജെ. ജോസഫിന്റെ ഒപ്പമല്ല, പ്രമാണങ്ങള്‍ ലംഘിക്കാത്ത തനിക്കൊപ്പമാണ്‌ കത്തോലിക്കാസഭ നില്‍ക്കേണ്ടത്‌- അദ്ദേഹം പറഞ്ഞു

കോട്ടയത്ത്‌ മാത്തുക്കുട്ടിയുടെ വീട്ടില്‍ ചേര്‍ന്ന കേരളകോണ്‍ഗ്രസ്‌ (ജെ) യോഗത്തില്‍ പങ്കെടുത്ത പി.എസ്‌.സി.അംഗം കെ.സി. ജോസഫ്‌ സത്യപ്രതിജ്ഞ ലംഘിച്ചതായും പി.സി. ജോര്‍ജ്‌ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X