ടിവി ഷോ വഴി പന്ത്രണ്ട് വര്‍ഷം ജയില്‍ശിക്ഷ
റിച്ച്‌മണ്ട്(ലണ്ടന്‍): ടിവി ഷോകള്‍ മാതൃകയാക്കി മോഷണം നടത്തിയ പ്രതിയെ പന്ത്രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അഞ്ചോളം മോഷണങ്ങള്‍ നടത്തിയ മുപ്പത്തിയാറുകാരനായ മൈക്കല്‍ ഡബ്ല്യൂ ഹോബ്‌സാണ് ശിക്ഷിക്കപ്പെട്ടത്.
ഡിസ്‌കവറി ചാനലില്‍ പ്രദര്‍ശിപ്പിക്കുന്ന 'ഇറ്റ് ടേക്‌സ് എ തീഫ്' എന്ന പരിപാടി നിരീക്ഷിച്ച് അതനുകരിച്ചാണത്രേ ഹോബ്‌സ് ഭവനഭേദനം നടത്തിയത്.
രണ്ട് മുന്‍ കുറ്റവാളികള്‍ തങ്ങള്‍ മോഷണങ്ങള്‍ക്കായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ഉടമസ്ഥരോട് വിവരിയ്‌ക്കുന്നതാണ് പരിപാടിയിലെ ഉള്ളടക്കം. കഴിവുറ്റ കള്ളന്മാര്‍ മോഷണ മുതല്‍ കൈവശം വെയ്‌ക്കാറില്ലെന്നും പരിപാടിയില്‍ പറയുന്നുണ്ടത്രേ.
അതുപോലെ തന്നെ ഹോബ്‌സും ഒരിക്കലും മോഷണമുതല്‍ കൈവശം വെച്ചിരുന്നില്ലത്രേ. വീടുകളിലെത്തി സഹായം വാഗ്‌ദാനം ചെയ്‌ത് വീട്ടുടമസ്ഥരെ പറ്റിച്ചാണത്രേ ഹോബ്‌സ് മോഷണം നടത്തുന്നത്.












Click it and Unblock the Notifications