മുഖ്യമന്ത്രി വഴങ്ങി, തോമസ് ചീഫ് സെക്രട്ടറി
തിരുവനന്തപുരം : ഒടുവില്‍ വി എസ് കടുംപിടിത്തം ഉപേക്ഷിച്ചു. ലിസി ജേക്കബിന്റെ പിന്‍ഗാമിയായി പി ജെ തോമസിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടുളള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗമാണ് ഈ ഉത്തരവിന്മേല്‍ അന്തിമ തീരുമാനം എടുക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം അതിനു ശേഷമേ ഉണ്ടാകൂ എന്നറിയുന്നു.
പാമോയില്‍ കേസില്‍ ഉള്‍പ്പെട്ടതിനാലാണ് പി ജെ തോമസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചത്. മാത്രമല്ല പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയുടെ ബദ്ധവൈരിയായ എം എ ബേബിയുടെ വിദ്യാഭ്യാസ വകുപ്പിലെ സെക്രട്ടറിയുമാണ് പി ജെ തോമസ്. തോമസ് ചീഫ് സെക്രട്ടറിയാവുന്നതോടെ പിണറായി പക്ഷം ശക്തിപ്പെടുമെന്ന ആശങ്കയാണ് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയെ അലട്ടിയതെന്നറിയുന്നു












Click it and Unblock the Notifications