കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈശാലിയ്‌ക്ക്‌ പ്രേതഭയം, ഗ്രാമം ഉറങ്ങുന്നില്ല

  • By Staff
Google Oneindia Malayalam News

Ghostsവൈശാലി: മോഷ്ടാക്കളെന്ന്‌ സംശയിച്ച്‌ 10 പേരെ അടിച്ചുകൊന്ന വൈശാലിഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ ഉറങ്ങാന്‍ പേടി. കൊല്ലപ്പെട്ടവരുടെ പ്രേതങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്നാണ്‌ ഗ്രാമീണരുടെ വിശ്വാസം.

ഭയം മൂലം സ്‌ത്രീകളും കുട്ടികളും പുറത്തിറങ്ങുന്നില്ല. എല്ലാ വീടുകളില പ്രേതങ്ങളെ ഓടിക്കാന്‍ പരമ്പരാഗതമായി ചെയ്യാറുളള പോലെ ചുവന്ന പൂക്കളും മഞ്ഞ കിഴങ്ങുകളും വിതറിയിരിക്കുകയാണ്‌.

കുരേരി വര്‍ഗത്തില്‍പ്പെട്ടവരാണ്‌ കൊല്ലപ്പെട്ടത്‌. ഇവര്‍ പൊതുവേ ജിപ്‌സികളുടെ കൂട്ടത്തില്‍ പെട്ടവരാണ്‌. ഈ വര്‍ഗത്തില്‍പ്പെട്ടവര്‍ അപമൃത്യുവിനിരയായാല്‍ പ്രേതങ്ങളായി അലഞ്ഞുതിരിയുമെന്നാണ്‌ വിശ്വാസം.

പ്രേതങ്ങളെ ഓടിക്കാനായി പൂജകളും മറ്റും ഗ്രാമത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിസമയങ്ങളില്‍ ചില നിലവിളികള്‍ കേട്ടെന്ന്‌ മുതിര്‍ന്ന ചില ഗ്രാമീണര്‍ അറിയിച്ചു. ഗ്രാമത്തിന്‌ ചുറ്റും സുരക്ഷാവൃത്തം വരയ്‌ക്കാന്‍ ഒരു താന്ത്രിക പ്രമുഖനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ഗ്രാമത്തിലെ വിദ്യാലയങ്ങളില്‍ ഹാജര്‍ നില കുറവാണെന്നാണ്‌ റിപ്പോര്‍ട്ട്‌. കൂട്ടക്കൊല നടന്ന പ്രദേശത്ത്‌ പോകരുതെന്ന്‌ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌.

കൊലപ്പെട്ട 10 പേരില്‍ എട്ടുപേരുടെ മൃതദേഹങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ച്‌ നിലയിലാണ്‌ കണ്ടെത്തിയിരുന്നത്‌. മറവു ചെയ്യുന്നതിനായി പോലീസ്‌ കൊണ്ടുപോയവരുടെ ജഡങ്ങളാണ്‌ ഗംഗാനദിയുടെ തീരത്തു നിന്ന്‌ പാതി കത്തികരിഞ്ഞ്‌ നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ നായകള്‍ കടിച്ചുവലിച്ച്‌ കൂടുതല്‍ വികൃതമാക്കുകയും ചെയ്‌തു.
മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ചുമതല പൂര്‍ത്തിയാക്കാതെ മടങ്ങിയതാണ്‌ പ്രശ്‌നമായത്‌. ഇതിനു പുറമേ, ജില്ലാ മജിസ്‌ട്രേറ്റിനെയും പോലീസ്‌ സൂപ്രണ്ടിനെയും സ്ഥലം മാറ്റുകയും ചെയ്‌തു. സംഭവത്തിനു ശേഷം പോലീസ്‌ നടപടി ഭയന്നു ഗ്രാമത്തിലെ പുരുഷന്മാരെല്ലാം നാടുവിട്ടു പോയിരിക്കുകയാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X