നിങ്ങള്‍ 'റിങ്സൈറ്റി' രോഗത്തിന് അടിമയാണോ?
വാഷിങ്‌ടണ്‍: മൊബൈല്‍ ഉപയോക്താക്കളില്‍ മൂന്നില്‍ രണ്ട് പേരും റിങ്‌സൈറ്റി എന്ന് അവസ്ഥയ്‌ക്ക് അടിമപ്പെടുന്നതായി പഠനറിപ്പോര്‍ട്ട്. മൊബൈല്‍ റിങ് ചെയ്യാത്ത സമയങ്ങളിലും അത് അടിക്കുന്നതായി തോന്നുന്നു മാനസികാവസ്ഥയ്‌ക്കാണ് റിങ്‌സൈറ്റി എന്ന പറയുന്നത്.
റൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡേവിഡ് ലാറമിയാണ് പഠനം നടത്തിയത്. മൊബൈലിനെ കൂടുതലായി ആശ്രയിക്കുന്നവരിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്. ഇവരില്‍ മിക്ക പേരും റിങ്സൈറ്റിയ്ക്ക് അടിമയാണ്.
18-26 വയസ്സിനിടെ പ്രായമുളളവരില്‍ നടത്തിയ പഠനത്തില്‍ 67 ശതമാനം പേരും കൂടുതല്‍ എസ്‌എംഎസ്സുകള്‍ അയക്കുന്നവരോ ഏറെ നേരം മൊബൈലില്‍ സംസാരിക്കുന്നവരോ ആണെന്ന് കണ്ടെത്തി. ഇവര്‍ മാസത്തില്‍ മൊബൈല്‍ ബില്ലിനായി ചെവഴിക്കുന്ന തുകയും വളരെ കൂടുതലാണ്.
സാമൂഹികബന്ധങ്ങള്‍ നിലനിര്‍ത്താനും മൂഡോഫ് മാറ്റാനുമൊക്കെ മൊബൈലിനെ ആശ്രയിക്കുന്നവര്‍ കുറവല്ലെന്നും പഠനം വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications