ബാംഗ്ലൂരില്‍ വെളിപ്പെട്ടത് രാമസേവകരുടെ തനിനിറം: കരുണാനിധി
ചെന്നൈ: രാമസേതു പ്രശ്‌നത്തില്‍ ശ്രീരാമനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി പറഞ്ഞു.
ബാംഗ്ലൂരില്‍ തമിഴ്‌നാട് ബസ് കത്തിച്ച സംഭവത്തിലൂടെ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കാടത്തം വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
കര്‍ണാടകത്തിലെ തമിഴര്‍ക്ക് സംരക്ഷണം നല്‍കേണ്ട ചുമത കര്‍ണാടക സര്‍ക്കാറിനാണ്. എന്തൊക്കെ സംഭവിച്ചാലും സേതുസമുദ്രം പദ്ധതിയുമായി മുന്നോട്ടുപോകും.
ബാംഗ്ലൂരിലെ സംഭവം വെളിപ്പെടുത്തുന്നത് രാമസേവകരുടെ യഥാര്‍ത്ഥ സംസ്‌കാരമാണ്. സേതുസമുദ്രം പദ്ധതി തടസ്സപ്പെടുത്താനായി എതിരാളികള്‍ കണ്ടെത്തുന്ന അടവുകളാണിത്-- കരുണാനിധി പറഞ്ഞു.
ശ്രീരാമന്‍ ഒരു ഭാവനാ കഥാപാത്രം മാത്രമാണെന്നും അല്ലാതെ രാമസേതു നിര്‍മ്മിക്കാന്‍ കഴിവുള്ള ഒരു സിവില്‍ എഞ്ചിനീയറായിരുന്നില്ലെന്നുമുള്ള കരുണാനിധിയുടെ പ്രസ്‌താവനയാണ് ബാംഗ്ലൂരില്‍ ബസ്സിന് തീവെയ്‌ക്കന്നതിലേയ്‌ക്കും രണ്ടുപേരുടെ മരണത്തിലേയ്‌ക്കും നയിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications