കാമുകനൊപ്പം പിടിയിലായ യുവതിയെ തെരുവുനീളെ നടത്തിച്ചു
ദില്ലി: കാമുകനൊപ്പം ഹോട്ടല്‍ മുറിയില്‍ നിന്നും പിടിയിലായ യുവതിയെ പൊലീസ് തെരുവുനീളെ നടത്തിച്ച് അപമാനിച്ചു.
ഉത്തര്‍ പ്രദേശിലെ മുസഫറാബാദിലെ രാജ്‌മോഹന്‍ ഹോട്ടലില്‍ നിന്ന് ചൊവ്വാഴ്‌ചയാണ് യുവാവും യുവതിയും പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടികൂടിയശേഷം യുവതിയെ തെരുവിലൂടെ നടത്തിച്ചാണത്രേ പൊലീസ് എസ്‌എസ്‌പി ഓഫീസിലെത്തിച്ചത്. തെരുവിലൂടെ നടത്തിക്കരുതെന്ന് യുവതി പലവട്ടം അപേക്ഷിച്ചെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.
ഇത്തരത്തില്‍ യുവതിയെ പൊതുജനത്തിന് മുന്നില്‍ അപഹാസ്യയാക്കിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മുസഫറാബാദ് പൊലീസ് തയ്യാറായിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()












Click it and Unblock the Notifications