മുഖ്യമന്ത്രി ശ്രമിച്ചാല്‍ വിവാദം ഒഴിവാക്കാമായിരുന്നു: ഇസ്‌മയില്‍
ആലപ്പുഴ: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വേണ്ട സമയത്ത് നടപടിയെടുത്തിരുന്നുവെങ്കില്‍ മെര്‍ക്കിസ്റ്റണ്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍് സെക്രട്ടറി ഇസ്‌മയീല്‍.
പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കൃത്രിമം നടന്നുവെന്ന് ബോധ്യപ്പെട്ടയുടന്‍ വനം മന്ത്രി ബിനോയ് വിശ്വം നല്‍കിയ കത്തിന്മേല്‍ മുഖ്യമന്ത്രി നടപടിയെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ പുകയുന്ന വിവാദം ഒഴിവാക്കാമായിരുന്നു .
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ത്തന്നെ മുഖ്യമന്ത്രി അതിനെതിരെ നടപടിയെടുക്കണമായിരുന്നു.
അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. ഭരണ നേതൃത്വത്തിലെ ഒരു വിഭാഗത്തെ സ്വാധീനിച്ച് പ്രമുഖര്‍ നടത്തിവന്ന മാഫിയ ഇടപാടുകള്‍ അവസാനിപ്പിക്കാനായിരുന്നു മന്ത്രി ശ്രമിച്ചത്- അദ്ദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സമര പ്രഖ്യാപ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം












Click it and Unblock the Notifications