അധികസ്വത്ത് കണ്ടുകെട്ടാന്‍ നിയമം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അധിക സ്വത്ത് കണ്ടുകെട്ടാനുള്ള നിയമത്തിന്റെ കരട് തയ്യാറായതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.
സിപിഎമ്മിലെ എസി മൊയ്‌തീന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 1994ലെ ക്രിമിനല്‍ നിയമത്തിന്റെ തുടര്‍ച്ചയായിട്ടായിരിക്കും ഈ നിയമം നിലവില്‍ വരുന്നത്. വിജലന്‍സ് ആന്റ് ആന്റി കറപ്‌ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
പഴക്കെ ചെന്ന വിജിലന്‍സ് കേസുകളും അന്വേഷണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. മിന്നല്‍ പരിശോധനകള്‍ കൂടുതല്‍ വകുപ്പുകളിലേയ്‌ക്ക് വ്യാപിപ്പിയ്‌ക്കും. അഴിമതി കൂടുതലുള്ള വകുപ്പുകളില്‍ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 590 വിജലന്‍സ് കേസുകളാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്‌ഷന്‍ ബ്യൂറോയുെട പരിഗണനയ്‌ക്കു വന്നത്. ഇതില്‍ 101 കേസുകളിലെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.
മൂന്ന് ഉദ്യോഗസ്ഥരുടെ അധിക സ്വത്ത് കണ്ടുകെട്ടാന്‍ നടപിട സ്വീകരിച്ചു. മന്ത്രിമാര്‍ പ്രതികളായ വിജിലന്‍സുകളൊന്നും ഇപ്പോള്‍ നിലവിലില്ല- കോടിയേരി അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications