Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യം പതിച്ച യുവാവിനെ നഗ്നനാക്കി തലമൊട്ടയടിച്ചു

ബീജിംഗ്‌: അനധികൃതമായി പരസ്യങ്ങള്‍ പതിച്ചതിന്റെ പേരില്‍ ചൈനയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനേഴുകാരനെ നഗ്നനാക്കുകയും തലമൊട്ടയടിയ്‌ക്കുകയും ചെയ്‌തു.

പുറത്തുനിന്നെത്തി ഹെന്‍മെന്‍ പ്രവിശ്യയില്‍ ജോലിചെയ്യുകയായിരുന്നു ക്‌സിയോ ലിയുവാണ്‌ ഉദ്യോഗസ്ഥരുടെ ശിക്ഷയ്‌ക്ക്‌ ഇരയായത്‌.

ചുമരില്‍ പരസ്യം പതിച്ചതിന്‌ ഉദ്യോഗസ്ഥര്‍ ഇയാളുടെ അടിവസ്‌ത്രമടക്കം അഴിച്ചുമാറ്റുകയും പിന്നീട്‌ മുട്ടുകാലില്‍ നിര്‍ത്തി തലമൊട്ടയടിയ്‌ക്കുകയുമായിരുന്നു. തെക്കന്‍ പ്രവിശ്യയായ ഗുവാങ്‌ഡോംഗില്‍ വെച്ച്‌ പത്തോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ്‌ ശിക്ഷ നടപ്പാക്കിയത്‌.

ഉദ്യോഗസ്ഥര്‍ ലിയോയെ മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തു. അടിവസ്‌ത്രം മാത്രം ഇടുവിച്ച്‌ എന്നെ തെരുവുകളിലൂടെ നടത്തി. ആത്മഹത്യ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു- ലിയു പറയുന്നു. ഒരു ഹോട്ടലിന്‌ വേണ്ടി 20 യാന്‍(107 രൂപ) ദിവസക്കൂലിയിലാണ്‌ പരസ്യങ്ങള്‍ പതിയ്‌ക്കുന്ന ജോലി ലിയു ഏറ്റെടത്തത്‌.

ചൈനീസ്‌ നഗരങ്ങളില്‍ അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും മായം ചേര്‍ത്ത ഭക്ഷ്യവസ്‌തുക്കള്‍ വില്‍ക്കുന്നതു തടയുന്നതിനുമൊക്കെയായാണ്‌ സിറ്റി ഇന്‍സ്‌പെക്ടേസ്‌ എന്ന പേരില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്‌.

മിക്കപ്പോഴും ഇവരും ജനങ്ങളുമായി ഏറ്റുമുട്ടലുണ്ടാകാറുമുണ്ട്‌. ജൂണില്‍ ഒരു വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്‌ നൂറോളം വിദ്യാര്‍ത്ഥികള്‍ ഇവരെ തടഞ്ഞുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+