കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേശാരാധന: സല്‍മാന്‍ ഖാനെതിരെ മുസ്ലിം സംഘടന

  • By Staff
Google Oneindia Malayalam News

Muslim organisation says Salman should read the Kalmas all over again.ദില്ലി: വിവാദത്തിന്റെ കൂട്ടുകാരനായ ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍ പുതിയ പ്രശ്‌നത്തില്‍.

വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ മുംബൈയില്‍ നടന്ന വിനായക പൂജയില്‍ പങ്കെടുത്തതാണ്‌ സല്‍മാനെ കുരുക്കിലാക്കിയിരിക്കുന്നത്‌.

ഇസ്ലാം മതത്തില്‍ വിഗ്രഹാരാധന നിഷിദ്ദമായിരിയ്‌ക്കേ സല്‍മാന്‍ ഇത്തരം ഒരു പൂജയില്‍ പങ്കെടുത്തത്‌ മുസ്ലിം മതകേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണ്‌. ഒരു മുസ്ലിം സംഘടന സല്‍മാന്‌ ഫത്‌ വയും വിധിച്ചുകഴിഞ്ഞു.കല്‍മാസ്‌ മുഴുവന്‍ വായിയ്‌ക്കാത്ത പക്ഷം സല്‍മാനെ മുസ്ലിമായി പരിഗണിയ്‌ക്കില്ലെന്നും സംഘടന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

കൃഷ്‌ണമൃഗവേട്ടക്കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തെത്തിയതിന്‌ പിന്നാലെയാണ്‌ താരം പുതിയ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്‌. തിങ്കളാഴ്‌ച നടന്ന ഗണേശോത്സവത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്‌ സല്‍മാന്‍ പങ്കെടുത്തത്‌.

കൂടാതെ ഒരു ഗണേശ പ്രതിമ വാങ്ങി സല്‍മാനും കുടുംബവും ഒന്നര ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചു. വിഗ്രഹം കടലില്‍ ഒഴുക്കാനായി കൊണ്ടുപോകുന്ന ശോഭായാത്രയില്‍ സല്‍മാന്‍ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍




വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X