ശ്രീരാമന്‍ മദ്യപനായിരുന്നുവെന്ന് കരുണാനിധി
ചെന്നൈ: ശ്രീരാമന്‍ മദ്യപനായിരുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി.
രാമന്‍ ജീവിച്ചിരുന്നതിന് തെളിവില്ലെന്നുള്ള കരുണാനിധിയുടെ പ്രസ്‌താവന പിന്‍വലിക്കണമെന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ ആവശ്യത്തോട് പ്രതികരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
വാത്മീകി എഴുതിയ രാമായണം മുഴവന്‍ വായിച്ചശേഷം രാമായണത്തെക്കുറിച്ച് ഒരു വാഗ്വാദം നടത്താന്‍ അദ്വാനി തയ്യാറാണോ രാമനെക്കുറിച്ച് വാത്മീകി എന്താണ് പറഞ്ഞതെന്നറിയാന്‍ രാമായണം മുഴുവന്‍ വായിക്കേണ്ടതുണ്ട്.
ഞാന്‍ എന്റെ പ്രസ്‌താവന ഒരിക്കലും പിന്‍വലിക്കില്ല. അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. രാമായണം എഴുതിയ വാത്മീകി തന്നെ പറഞ്ഞിട്ടുണ്ട് രാമന്‍ മദ്യപനായിരുന്നുവെന്ന്.
അങ്ങനെ മറ്റുപല കാര്യങ്ങളും വാത്മീകി രാമായണത്തില്‍ രാമനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് ഒരു ഭാവനാ കഥാപാത്രം മാത്രമായിരുന്നു- കരുണാനിധി ഉറപ്പിച്ചു പറഞ്ഞു.
എത്രയും പെട്ടെന്ന് സേതുസമുദ്രം പദ്ധതി നടപ്പാക്കുകയെന്നതാണ് സര്‍ക്കാറിന്റെ ആവശ്യം. അല്ലാതെ രാമസേതു തകര്‍ക്കുന്നതല്ല- അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications