അഭയയെ കൊന്നത് ആസൂത്രിതമായെന്ന് നിഗമനം
കൊച്ചി: സിസ്‌റ്റര്‍ അഭയയുടെ കൊലപാതകം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു എന്ന നിഗമനത്തിലേയ്‌ക്ക് സിബിഐ അന്വേഷണ സംഘം എത്തുന്നു.
സംഭവം സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്ന നിഗമനങ്ങളും ഊഹങ്ങളും തിരുത്തുന്നതാണ് ഈ നിരീക്ഷണം. അഭയ അബദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും വെളിപ്പെട്ടിരുന്നത്.
എന്തോ രഹസ്യം മനസ്സില്‍ സൂക്ഷിച്ചിരുന്ന അഭയയ്‌ക്ക് അത് ഏറെക്കാലം മനസ്സില്‍ കൊണ്ടുനടക്കാനാവില്ല എന്ന വിശ്വാസമായിരിക്കാം കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
കൊല്ലപ്പെടുന്നതിന് കുറച്ചുദിവസം മുമ്പ് അഭയ ഏതോ വിവാദ സംഭവം കാണുകയോ കേള്‍ക്കുകയോ ചെയ്‌തിരിക്കാം. എന്നെങ്കിലും അതു പുറത്താകുമോ എന്ന സംശയവും ഭീതിയും അവരെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേയ്‌ക്ക് എത്തിയതായിരിക്കാമെന്നാണ് സിബിഐ കരുതുന്നത്.
അഭയ പുലര്‍ച്ചെ ഫ്രിഡ്‌ജില്‍ നിന്നും വെള്ളമെടുക്കാന്‍ വരാറുണ്ട് എന്നറിയാവുന്ന അക്രമികള്‍ അവിടെ കാത്തുനിന്ന ആയുധം കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും എടുത്തുകൊണ്ടുപോയി കിണറ്റില്‍ ഇടുകയുമാകും ചെയ്‌തതെന്നാണ് കരുതുന്നത്.
ഇതിന് രണ്ടിലധികം പേരുടെ സഹകരണം ഉണ്ടായിരുന്നിരിക്കണം. തലയ്‌ക്ക് രണ്ട് അടിയേറ്റിട്ടുണ്ട്. നേരത്തേയുണ്ടായിരുന്ന നിഗമനങ്ങളെ പാടേ മാറ്റിമറിയ്‌ക്കുന്നതാണ് പുതിയ നിരീക്ഷണങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications