Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ ജയിച്ചു, അന്വേഷണമില്ല

തിരുവനന്തപുരം : വിവാദമായ മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ ഒരന്വേഷണത്തിനും തയ്യാറല്ലെന്ന സിപിഐയുടെ കടുംപിടിത്തത്തിന് ഇടതുമുന്നണി വഴങ്ങി. ഭൂമിയിടപാടിനെക്കുറിച്ച് യാതൊരന്വേഷണവും നടത്തേണ്ട കാര്യമില്ലെന്ന് ഇടതുമുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പൊന്മുടി വിവാദത്തില്‍ ഏതന്വേഷണവും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്ന് പുറത്ത് വീമ്പു പറയുമ്പോഴും യാതൊരന്വേഷണവും ഇക്കാര്യത്തില്‍ വേണ്ടെന്നും അന്വേഷണം നടത്തിയാല്‍ നാലു മന്ത്രിമാരെയും പിന്‍വലിക്കുമെന്നുമുളള നിലപാടാണ് ഇടതുമുന്നണിയില്‍ സിപിഐ സ്വീകരിച്ചത്.

ഇടതു മുന്നണി ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് വൈക്കം വിശ്വന്‍ പ്രസ്താവിച്ചു. വിവാദത്തില്‍ ഒരു കഴമ്പുമില്ലെന്നും കഴമ്പില്ലാത്ത കാര്യങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നും ഇടതു കണ്‍വീനര്‍ വ്യക്തമാക്കി.

പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പൊളളത്തരം വ്യക്തമാക്കി നാടെങ്ങും പ്രചരണ പരിപാടികള്‍ ഇടതുമുന്നണി സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും കണ്‍വീനര്‍ അറിയിച്ചു.

സിപിഐയുടെ കടുംപിടിത്തത്തിനു മുന്നില്‍ സിപിഎം അടക്കമുളള ഘടകക്ഷികള്‍ക്ക് വഴങ്ങേണ്ടി വന്നത് അന്വേഷണം നടന്നാല്‍ ബിനോയ് വിശ്വം രാജിവെയ്ക്കേണ്ടി വരുമെന്ന് അറിയാവുന്നതു കൊണ്ടാണ്. വിവാദം ഇടതുമുന്നണിയുടെ പ്രതിഛായ തകര്‍ത്തെന്നും അന്വേഷണം വേണമെന്നും ജോസഫ് ഗ്രൂപ്പും ആര്‍എസ് പിയും ജനതാദളും ആവശ്യപ്പെട്ടിട്ടും സിപിഐ വഴങ്ങിയില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍


















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+