ഘടകകക്ഷികള്‍ സിപിഐയ്ക്കെതിരെ
തിരുവനന്തപുരം : മെര്‍ക്കിസ്റ്റണ്‍, ഹാരിസണ്‍ വിഷയങ്ങളിന്മേല്‍ അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ്-ജെ, ആര്‍എസ് പി, ജനതാദള്‍ കക്ഷികള്‍ ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടു.
ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫാണ് വിഷയം ആദ്യം ഉന്നയിച്ചത്. മുന്നണിയില്‍ ഘടകകക്ഷികള്‍ക്ക് രണ്ടു നീതിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
മന്ത്രി രാജി വയ്ക്കാതെയും അന്വേഷണം നടത്താം എന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പ് മുന്നണിയോഗത്തില്‍ സ്വീകരിച്ചത്. 1957ലെ ആന്ധ്രാ അരികുംഭകോണ ആരോപണം വന്നപ്പോള്‍ മന്ത്രി വെല്ലിംഗ്ടണ്‍ രാജിവെയ്ക്കാതെ ഇഎംഎസ് അന്വേഷണം പ്രഖ്യാപിച്ച ഉദാഹരണം പി ജെ ജോസഫ് ചൂണ്ടിക്കാട്ടി.
ടി യു കുരുവിളയുടെ പേരില്‍ ആരോപണം വന്നപ്പോള്‍ മന്ത്രി രാജിവയ്ക്കേണ്ടെന്ന നിലപാട് സ്വീകരിച്ച ഒരേയൊരു ഘടകകക്ഷി സിപിഐയായിരുന്നു. പ്രതിപക്ഷവും മാധ്യമങ്ങളും പറയുന്നതു കേട്ട് രാജിവെയ്ക്കാന്‍ പോയാല്‍ അതിനേ സമയമുണ്ടാവൂ എന്നാണ് വെളിയം അന്ന് യോഗത്തില്‍ പറഞ്ഞത്. വരാനിരിക്കുന്ന വിവാദങ്ങള്‍ സിപിഐ നേതാക്കള്‍ മുന്‍കൂട്ടി കണ്ടിരുന്നെന്ന് വ്യക്തം. ഏതായാലും കുരുവിള പ്രശ്നത്തില്‍ തങ്ങളോട് മൃദുസമീപനം സ്വീകരിച്ച സിപിഐയോടുളള ഉപകാരസ്മരണയില്‍ ബിനോയ് വിശ്വം രാജിവെയ്ക്കേണ്ടെന്ന് ജോസഫും അഭിപ്രായപ്പെട്ടു.
എന്നാല്‍ പ്രശ്നങ്ങളിന്മേല്‍ യാതൊരു അന്വേഷണവും വേണ്ടെന്ന സിപിഐ നിലപാടിനോട് ആര്‍എസ് പി, ജനതാദള്‍ കക്ഷികള്‍ വിയോജിപ്പ് അറിയിച്ചു. ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്തണം എന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചത്.
സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ തനിക്കെതിരെ തെരുവില്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് അച്യുതാനന്ദന്‍ മറുപടി പറഞ്ഞില്ല. എന്നാല്‍ പരസ്യവിമര്‍ശനങ്ങള്‍ അതിരുകടക്കുന്നുവെന്നും ഘടകകക്ഷികള്‍ തമ്മില്‍ പണ്ടുണ്ടായിരുന്ന അടുപ്പം ഇപ്പോഴില്ലെന്നും പിണറായി വിജയന്‍ യോഗത്തില്‍ സൂചിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications