കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഡം പോയത് മാജിക് പഠിക്കാന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ചീഫ് സെക്രട്ടറി പദത്തിലിരുന്നെടുത്ത നടപടികളുടെ പേരില്‍ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചതില്‍ പിണങ്ങിയ ലിസി ജേക്കബ് അവധിയെടുത്തത് മാജിക് പഠിക്കാന്‍.

ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ബാബു ജേക്കബിനൊപ്പം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയില്‍ ചേര്‍ന്ന് പുതിയ വിദ്യകള്‍ അഭ്യസിക്കാനുളള ഒരുക്കത്തിലാണ് ലിസി ജേക്കബ്. ഇക്കഴിഞ്ഞ ദിവസം മാജിക് അക്കാദമിയിലെത്തി ദക്ഷിണ നല്‍കി മാജിക് പഠനത്തിനുളള ആരംഭം കുറിച്ചു.

സംസ്ഥാന ഖജനാവില്‍ നിന്നും മന്ത്രിസഭയുടെ അനുമതിയില്ലാതെ തുകയനുവദിച്ചതിന്റെ പേരില്‍ ചീഫ് സെക്രട്ടറി പദം ഒഴിയേണ്ടി വന്ന ലിസി ജേക്കബ് ആദ്യം പഠിച്ചതും നാണയത്തുട്ടുകള്‍ ഉപയോഗിച്ചുളള മാജിക്കാണ്.

ചെറുപ്പത്തിലേ മാജിക്കിനോട് അതിയായ താല്‍പര്യം ഉണ്ടായിരുന്നെന്നും ഔദ്യോഗിക തിരക്കുകള്‍ കാരണം പഠിക്കാന്‍ കഴിഞ്ഞില്ലെന്നും ലിസി ജേക്കബ് പറഞ്ഞു. ഇപ്പോള്‍ മറ്റു തിരക്കുകള്‍ ഇല്ലാത്തതിനാല്‍ മുതുകാടിന്റെ അക്കാദമിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

നല്ലൊരു ചിത്രകാരിയായ ലിസി ജേക്കബ് സാഹിത്യരംഗത്തും കഴിവു തെളിയിച്ചിട്ടുണ്ട്. ഐഎഎസിന്റെ തിരക്കുകള്‍ ഒഴി‍ഞ്ഞതിനാല്‍ കലാ സാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ലിസി ജേക്കബിന്റെ പദ്ധതി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X